ജയ്പൂര്‍: രാജസ്ഥാനില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഷെഖാവത്ത്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനൊപ്പം ആരൊക്കെയുണ്ടെന്നത് അതിലൂടെ മാത്രമേ വെളിവാകുയുള്ളൂവെന്നും എത്ര എം.എല്‍.എമാരുടെ പിന്തുണ പൈലറ്റിനുണ്ടെന്ന് അപ്പോള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു.
‘ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യം എന്താണെന്ന് അതോടെ മനസിലാകും. കാര്യങ്ങള്‍ ഇത്തരത്തില്‍ കലങ്ങിത്തെളിയട്ടെ. ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പം തന്നെയാണ്. അതിലുപരി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനൊപ്പമാണ്’ , രാജസ്ഥാനിലെ മുന്‍ അസംബ്ലി സ്പീക്കര്‍ കൂടിയായ ദീപേന്ദര്‍ ഷെഖാവത്ത് പറഞ്ഞു..
അതേസമയം രാജസ്ഥാനില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ബി.ജെ.പി ഈ ഘട്ടത്തില്‍ ഉന്നയിക്കുന്നില്ലെന്നാണ് രാജസ്ഥാനിലെ ബി.ജെ.പി പ്രസിഡന്റ് സതീഷ് പുനിയ പറഞ്ഞത്.
തങ്ങളുടെ നേതാക്കളെല്ലാം ഒന്നാണെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും പറയുന്നത്. അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അവരുടെ വാദം ശരിയല്ല. പാര്‍ട്ടിക്കുള്ളില്‍ അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്.
അതുകൊണ്ട് തന്നെയാണ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ടതും. അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ അപമാനിക്കപ്പെട്ടതുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. എങ്കില്‍ പോലുംനിലവില്‍ ഞങ്ങള്‍ വിശ്വാസ വോട്ടെടുപ്പിന് ആവശ്യപ്പെടുന്നില്ല’, സതീഷ് പുനിയ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ