തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.
സഖ്യ കക്ഷിയെന്ന നിലയില്‍ ആര്‍.എസ്.പി അസ്വസ്ഥരാണെന്നും ഷിബു ബേബി ജോണ്‍ എഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തോല്‍വിയുടെ കാരണം പരിശോധിച്ചാല്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ കുറ്റമാണെന്ന് പറയില്ല ഒരു സംവിധാനത്തിന്റെ തന്നെ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.
ലീഗിന്റെ ഭാഗത്തോ, ആര്‍.എസ്.പിയുടെ ഭാഗത്തോ തെറ്റുകള്‍ ഉണ്ടോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം പക്ഷേ യു.ഡി.എഫിലെ മുഖ്യകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഇടപ്പെട്ട് പരിഹരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യമടക്കമുള്ള സംഭവങ്ങളില്‍ യു.ഡി.എഫിലെ നിസാര വിഷയങ്ങള്‍ പോലും വഷളാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പോലെ യു.ഡി.എഫിന് തിരിച്ച് വരാന്‍ കഴിയും അതിനുള്ള വഴികളും നിര്‍ദ്ദേശങ്ങളും വെയ്ക്കാനുണ്ടെന്നും കുഞ്ഞാലി കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക