കഴിഞ്ഞ സീസണിൽ ആരാധകർ സമ്മർദത്തിലാക്കി; ഇല്ലെങ്കിൽ കാണാരുന്ന്; സഞ്ജു സാംസൺ
IPL
കഴിഞ്ഞ സീസണിൽ ആരാധകർ സമ്മർദത്തിലാക്കി; ഇല്ലെങ്കിൽ കാണാരുന്ന്; സഞ്ജു സാംസൺ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th March 2023, 2:31 pm

ആവേശകരമായ 2022 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചിരുന്നു.

ഫൈനലിൽ അത്തവണ പുതുതായി ഐ.പി.എല്ലിലേക്കെത്തി തങ്ങളുടെ പ്രഥമ കിരീടം സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റൻസായിരുന്നു രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്.

എന്നാൽ കഴിഞ്ഞ ഐ.പി.എൽ സീസണിലെ തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജുവിപ്പോൾ.

കഴിഞ്ഞ സീസണിൽ സമ്മർദത്തിനടിപ്പെട്ടതാണ് തങ്ങളുടെ സ്‌ക്വാഡിന് പ്രശ്നമായതെന്നും ആരാധകരുടെ അമിത പ്രതീക്ഷ തങ്ങളുടെ പ്രകടന ബാധിച്ചുവെന്നുമാണ് സഞ്ജു പറഞ്ഞത്.

“എനിക്ക് 18 വയസുള്ളപ്പോഴാണ് ഞാൻ രാജസ്ഥാൻ റോയൽസിലേക്ക് ആദ്യമായി എത്തുന്നത്. എനിക്ക് ഇപ്പോൾ 28 വയസുണ്ട്. ഞങ്ങളുടെ ടീം മികച്ചതാണ്. പക്ഷെ കഴിഞ്ഞ സീസണിൽ ഞങ്ങൾ അനുഭവിച്ച പ്രഷർ ഇപ്പോഴും അവിടെ തന്നെയുണ്ട്.

ഈ സീസണിലും കഴിഞ്ഞ സീസണിലേതുപോലെ നന്നായി കളിക്കാൻ ഞങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും കനത്ത സമ്മർദമുണ്ട്,’ സഞ്ജു പറഞ്ഞു.

സഞ്ജുവിന്റെ നേതൃത്വത്തിൽ 2008ന് ശേഷം വീണ്ടും കഴിഞ്ഞ സീസണിലാണ് രാജസ്ഥാൻ റോയൽസ് ഫൈനലിലേക്കെത്തിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് 130 റൺസ് സ്വന്തമാക്കിയ രാജസ്ഥാന്റെ റൺസ് പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.


അതേ സമയം കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട് പോയ കിരീടം തിരികേപിടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇത്തവണ രാജസ്ഥാൻ.

ഐ.പി.എല്  2023 രാജസ്ഥാന് റോയല്സ് സ്‌ക്വാഡ് 2023 രാജസ്ഥാന് റോയല്സ് സ്‌ക്വാഡ്

സഞ്ജു സാംസണ് (ക്യാപ്റ്റന്), ജോസ് ബട്‌ലര്, യശസ്വി ജയ്സ്വാള്, ജോ റൂട്ട്, ഷിംറോണ് ഹെറ്റ്മെയര്, ദേവ്ദത്ത് പടിക്കല്, ധ്രുവ് ജുറെല്, റിയാന് പരാഗ്, ട്രെന്റ് ബോള്ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്ദീപ് സെന്, കുല്ദീപ് യാദവ്, ആര്. അശ്വിന്, യുസ്വേന്ദ്ര ചഹല്, ജേസണ് ഹോള്ഡര്, ഡോണോവന് ഫെരേര, കുണാല് റാത്തോര്, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന് അശ്വിന്, ആകാശ് വസിഷ്ഠ്, അബ്ദുള് ബാസിത് പി.എ.

Content Highlights: we are play under immense pressure in last season said sanhu Samson