ന്യൂദല്‍ഹി: ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടങ്ങില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ദല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് സുനില്‍ അറോറ വിലപാട് വ്യക്തമാക്കിയത്.
“”ഒരുകാര്യം ഞാന്‍ തീര്‍ത്തുപറയാം. ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് നമ്മളൊരിക്കലും തിരിച്ചുപോകില്ല””-സുനില്‍ അറോറ പറഞ്ഞു. വോട്ടിങ് മെഷീനുകളും ഹാക്ക് ചെയ്യാമെന്നും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം. ഹാക്ക് ചെയ്‌തെന്നുമുള്ള ഹാക്കറുടെ വെളിപ്പെടുത്തിന് പിന്നാലെയാണ് ബാലറ്റ് യുഗത്തിലേക്ക് തിരിച്ചുപോകില്ലെന്നു പറഞ്ഞ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്ത് എത്തിയത്.
ALSO READ: ഓസ്‌ട്രേലിയന്‍ കറന്‍സിയില്‍ ബീഫ്; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
വോട്ടിങ് മെഷീനെ സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണ്ട്. അവയെല്ലാം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറാണ്. പിഴവുകള്‍ തിരുത്തി വോട്ടിങ് മെഷീനുമായി മുന്നോട്ട് പോകാനാണ് കമ്മീഷന്റെ തീരുമാനമെന്ന് സുനില്‍ അറോറ കൂട്ടിച്ചേര്‍ത്തു.നിലവിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് പഴയ കാലത്തേക്ക് മടങ്ങുന്നത് ഉചിതമല്ലെന്നും അറോറ വിശദീകരിച്ചു.
നേരത്തെ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇ.വി.എമ്മുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.