| Thursday, 26th September 2019, 11:29 am

'മറ്റുള്ളവരില്‍ എങ്ങനെ മതിപ്പു തോന്നിപ്പിക്കാമെന്ന് ചിന്തിക്കുന്ന യുഗത്തിലാണ് നമ്മള്‍' - മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മറ്റുള്ളവരില്‍ എങ്ങനെ മതിപ്പു തോന്നിപ്പിക്കാമെന്ന് ചിന്തിക്കുന്ന യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ എങ്ങനെ മറ്റുള്ളവരെ പ്രചോദിപ്പിക്കാം എന്നാണ് ഗാന്ധി ശ്രമിച്ചതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികഘോഷത്തിന്റെ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന അനുസ്മരണ പരിപാടിയില്‍ ഇന്ത്യ സ്ഥാപിച്ച ഗാന്ധി സൗരോര്‍ജ പാര്‍ക്കും ന്യൂയോര്‍ക്കിലെ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗാന്ധി പീസ് ഗാര്‍ഡനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

മഹാത്മാഗാന്ധി തന്റെ ജീവിതത്തില്‍ ആരേയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഗാന്ധിയുടെ ജീവിതം പലരിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അദ്ദേഹം ഇന്ത്യാക്കാരനായിരുന്നു, പക്ഷെ ഇന്ത്യയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വ്യക്തിയല്ല. അദ്ദേഹം ജനാധിപത്യത്തിന്റെ ശക്തിയില്‍ വിശ്വസിച്ചു ഭരണത്തില്‍ മാത്രം ആശ്രയിക്കാതെ സ്വയംപര്യാപ്തമായ വഴികള്‍ അദ്ദേഹം ആളുകള്‍ക്ക് കാണിച്ചു കൊടുത്തു. മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയറിന്റെയും നെല്‍സണ്‍ മണ്ടേലയുടെയും നയങ്ങളിലും ആശയങ്ങളിലും ഗാന്ധിയുടെ തത്വങ്ങള്‍ നിറഞ്ഞു നിന്നിരുന്നു’. മോദി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധിജിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ‘നേതൃത്വപരമായ കാര്യങ്ങള്‍: സമകാലിക ലോകത്ത് ഗാന്ധിയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ദക്ഷിണ പ്രസിഡന്റ് മുന്‍ ജേ ഇന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈക്ക് ഹസീന, ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍, സിങ്കപ്പൂര്‍ പ്രസിഡന്‍് ലീ സീന്‍ ലൂങ്ങ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more