സഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കും, 100 ശതമാനം ആത്മവിശ്വാസമുണ്ട് ; നാളെ അസംബ്ലി ചേരുമെന്നും യെദ്യൂരപ്പ
Karnataka Election
സഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കും, 100 ശതമാനം ആത്മവിശ്വാസമുണ്ട് ; നാളെ അസംബ്ലി ചേരുമെന്നും യെദ്യൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th May 2018, 12:53 pm

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുമെന്ന് മുഖ്യമന്ത്രി ബി.സെ് യെദ്യൂരപ്പ. അക്കാര്യത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

ചീഫ് സെക്രട്ടറിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. നാളെ പ്രത്യേക അസംബ്ലി ചേരുമെന്നും യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെ വൈകുന്നേരം നാല് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നാളെ വോട്ടെടുപ്പ് വേണ്ടെന്ന ബി.ജെ.പി ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കോണ്‍ഗ്രസിന്റേയും ദളിന്റേയും എം.എല്‍.എമാര്‍ക്ക് നാളെ എത്തുന്നതിന് തടസമുണ്ടായിരിക്കാമെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. എം.എല്‍.എമാര്‍ക്ക് അത് സമ്മര്‍ദമാകുമെന്നും ബി.ജെ.പിയുടെ അഭിഭാഷന്‍ വാദിച്ചിരുന്നു.


Dont Miss വിശ്വാസവോട്ടെടുപ്പിന് മുന്‍പായി എല്ലാ എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യണം; അതുവരെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു തീരുമാനവും യെദ്യൂരപ്പ എടുക്കരുത്: സുപ്രീം കോടതി


ഞായറഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ബി.ജെ.പി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.

സഭയില്‍ നാളെ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ദളും രംഗത്തെത്തിയപ്പോള്‍ നാളെ വോട്ടെടുപ്പ് വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി സ്വീകരിച്ചത്.

വിശ്വാസ വോട്ടെടുപ്പിന് സമയം അനുവദിക്കണം, വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണം തുടങ്ങിയ ബി.ജെ.പിയുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുകയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.