കാത്തിരിപ്പിനൊടുവില്‍ ട്രാന്‍സ് എത്തുമ്പോള്‍ ആശംസകളുമായി സിനിമാലോകത്ത് നിന്നും എത്തുന്നത് നിരവധി പേരാണ്. അന്‍വര്‍ റഷീദ് അവസാനമായി സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന്റെ തിരക്കഥാകൃത്തായ അഞ്ജലി മേനോനും ട്രാന്‍സിന് മനസ്സുനിറഞ്ഞ ആശംസകളുമായി രംഗത്തെത്തി.
ട്രാന്‍സ് തിയറ്ററുകളിലെത്തുന്ന വ്യാഴാഴ്ച തന്നെയാണ് അഞ്ജലി മേനോന്‍ സംവിധായകന്‍ അന്‍വര്‍ റഷീദിനും ട്രാന്‍സ് ടീമിനും ആശംസകളറിയിച്ചത്. ‘2012ല്‍ ഇറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദിന്റെ അടുത്ത സിനിമക്കായി നമ്മളെല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.’ അഞ്ജലി മോനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. രാജമാണിക്യം, ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടല്‍ തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത അന്‍വര്‍ റഷീദ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്.
നേരത്തെ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ ഫഹദും അന്‍വറും ആമി എന്ന ചിത്രത്തിലൂടെ ഒന്നിച്ചിരുന്നു. അന്‍വര്‍ നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലും ഫഹദ് ഒരു നിര്‍ണായക വേഷത്തില്‍ എത്തിയിരുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും ഈ ടീം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ‘ട്രാന്‍സിന്’ ഉണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ട്രാന്‍സിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് ഫഹദ് ഫാസില്‍ ആണ്. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ട്രെയ്ലറും ഗാനങ്ങളും തരുന്ന സൂചനകള്‍ പ്രകാരം രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്.
തകര്‍പ്പന്‍ താരനിരയാണ് ട്രാന്‍സിനായി ഒന്നിക്കുന്നത്. ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ശ്രാനാഥ് ഭാസി, ജിനു ജോസഫ്, നസ്രിയ, വിനായകന്‍ തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തില്‍ ഉണ്ട്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു നിര്‍ണയക വേഷത്തില്‍ എത്തുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ക്യാമറയ്ക്ക് പുറകിലും അതി ഗംഭീര ടീമാണ് അണിനിരക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദാണ് ചിത്രത്തിന്റെ ക്യാമറ. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവായ റസൂല്‍ പൂക്കുട്ടിയാണ്, വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന്റെ കഥ. ജാക്സണ്‍ വിജയന്‍, സുഷിന്‍ ശ്യാം എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.