| Friday, 15th September 2023, 9:53 pm

'സെക്‌സിസ്റ്റ് പ്രസ്താവന അലന്‍സിയറില്‍ നിന്ന് ഇതാദ്യമല്ല, ഒരു തെറ്റും ചെയ്തില്ലെന്ന നിലപാട് സ്ത്രീകളെ അടച്ചധിക്ഷേപിക്കുന്നത്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ ലോപ്പസ് നടത്തിയ മറുപടി പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍ അങ്ങേയറ്റം നിന്ദ്യവും, സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് ഡബ്ല്യു.സി.സി(ണീാലി ശി ഇശിലാമ ഇീഹഹലരശേ്‌ല).
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലന്‍സിയറുടെ വാക്കുകളെന്നും ഡബ്ല്യു.സി.സി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

മാധ്യമങ്ങളും നിരീക്ഷകരുമുള്‍പ്പെടെ പലരും ഇതിനൊരു തിരുത്തല്‍ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലന്‍സിയറുടെ നിലപാടിനെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവില്‍ നിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവര്‍ത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവഴികള്‍ക്ക് തുരങ്കംവെക്കുന്നതിന് തുല്യമാണെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

ഇത്തരം ‘സെക്‌സിസ്റ്റ്’ പ്രസ്താവനകള്‍ ഇതാദ്യമായല്ല അലസിയറില്‍ നിന്നും ഉണ്ടാവുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവര്‍ത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതല്‍ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ടെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.

Content Highlight: WCC termed the controversial parts of Alencier Lopez’s reply speech as highly offensive

We use cookies to give you the best possible experience. Learn more