കൊച്ചി: തനിക്ക് നേരിട്ട ദുരനുഭത്തില്‍ ഫെഫ്ക്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നടി അര്‍ച്ചന പത്മിനി. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സ്റ്റെറിന്‍ ഷാന്‍ലി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ അപമാനിച്ചെന്നും ഇതിനെതിരെ ഫെഫ്കയുടെ പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതിനല്‍കിയിരുന്നെന്നും അര്‍ച്ചന വെളിപ്പെടുത്തി.
എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. പരാതി എന്ത് കൊണ്ട് കൊടുത്തില്ലെന്ന ചോദ്യത്തിന് തനിക്ക് ജീവിതത്തില്‍ വേറെ ജോലിയുണ്ട് ഇത് പോലെയുള്ള ഊളകള്‍ക്ക് പുറകേ ഇനി നടക്കാന്‍ തനിക്ക് സമയമില്ലെന്നും ് അര്‍ച്ചന പത്മിനി പറഞ്ഞു.
ആരോപിതനായ വ്യക്തി ഇപ്പോഴും ജോലി ചെയ്യുന്നു. തനിക്ക് ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും അയാള്‍ തട്ടിതെറിപ്പിക്കുന്നു എന്നും അര്‍ച്ചന പത്മിനി പറഞ്ഞു.
ഡബ്ല്യൂ.സി.സി അംഗങ്ങളായ രേവതി, പത്മപ്രിയ പാര്‍വ്വതി എന്നിവര്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ എ.എം.എം.എ യുമായി നടത്തിയ ചര്‍ച്ചയില്‍ മാധ്യമങ്ങളോട് ഒന്നും പറയരുത് എന്ന് എ.എം.എം.എ യിലും അംഗങ്ങള്‍ ആവശ്യപ്പെട്ടുവെന്ന് പാര്‍വ്വതി.
നിങ്ങള്‍ മാധ്യമങ്ങളോട് ഒന്നും പറയരുത് ഞങ്ങളും പറയില്ല എന്നാണ് എ.എം.എം.എ അന്ന് തങ്ങളോട് പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ പോയികഴിഞ്ഞപ്പോള്‍ തന്നവാക്കുകളൊന്നും പാലിച്ചില്ല. എന്ന് നടിപാര്‍വ്വതി മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ആരോപിതനായ നടനെതിരെ നടപടികള്‍ സ്വീകരിക്കാത്ത വിഷയത്തില്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് നടിമാര്‍ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്.