കൊച്ചി: മലയാള സിനിമയിലെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപൂകരിക്കാനൊരുങ്ങി വിമണ്‍ ഇന്‍ സിനിമ കലക്ടീവ്. ഫേസ്ബുക്ക്പേജിലൂടെയാണ് വിവരം പുറത്ത് വിട്ടത്.
പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുന്നതിലൂടെ സിനിമാ ചരിത്രത്തില്‍ നിന്ന ലിംഗ,ജാതി,മത, വംശ സ്ഥല, വര്‍ണസ്വത്വങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനുള്ള ശ്രമമാണിതെന്നാണ് ഡബ്ള്യൂ.സി.സി പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്ത്രീ സംവിധായകരുടെയും ചലച്ചിത്രപ്രവര്‍ത്തകരുടെയും സിനിമകള്‍ ചര്‍ച്ചയാക്കുകയും ഇവരുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുകയുമാണ് പി.കെ റോസി ഫിലിം സൊസൈറ്റി ലക്ഷ്യം വെക്കുന്നത്.
ഇതിന്റെ ഭാഗമായി പി.കെ റോസിയുടെ ചിത്രമടങ്ങിയ ലോഗോയും നിര്‍മിക്കുന്നുണ്ട്.
1982 ല്‍ പുറത്തിറങ്ങിയ ‘വിഗതകുമാരന്‍’ എന്ന സിനിമയില്‍ നായികയായ പി.കെ റോസിയെ ദളിത് സ്രീ സിനിമയില്‍ അഭിനയിച്ചു എന്ന പേരില്‍ നാടുകടത്തുകയായിരുന്നു. പിന്നീട് ഇവരെ പറ്റി ഒരുവിവരവും കിട്ടിയിട്ടില്ല. സംവിധായകന്‍ കമലിന്റെ സെല്ലുലോയ്ഡ് എന്ന സിനിമയില്‍ പി.കെ റോസിയെ പറ്റി പരാമര്‍ശിക്കുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മലയാള സിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്, ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുകയാണ്. 1928 ല്‍ പുറത്തിറങ്ങിയ ‘വിഗതകുമാരന്‍’ എന്ന നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ.റോസി.
പി.കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാ ചരിത്രത്തില്‍ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വര്‍ണ്ണ സ്വത്വങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നത്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് രൂപകല്പന ചെയ്ത നമ്മുടെ ലോഗോയും പി.കെ റോസിയെ ദൃശ്യവത്കരിക്കുന്നതാണ്.
മിക്കപ്പോഴും ആണിടങ്ങളാവാറുള്ള ഇത്തരത്തിലുള്ള വ്യൂവിങ് സ്‌പെയ്‌സുകള്‍ക്കിടയില്‍ ഒരിടം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് പി.കെ റോസി ഫിലിം സൊസൈറ്റി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്രപ്രവര്‍ത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂര്‍ണ്ണമായും സ്ത്രീ/ട്രാന്‍സ്-സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യം.
ഇതൊരു ജനാധിപത്യപരമായ ഇടമായിരിക്കുകയും ഇതിന് സമകാലീന ചലച്ചിത്ര കലാവിജ്ഞാനീയത്തിലേക്കും, അത് സംബന്ധിച്ച ചര്‍ച്ചകളിലേക്കും, സംഭാവനകള്‍ നല്‍കാന്‍ സാധിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.