കൊച്ചി: സാന്ദ്ര തോമസിന് പിന്തുണ അറിയിച്ച് ഡബ്ല്യു.സി.സി. ഒരു പരാതിയുന്നയിച്ച അതിജീവിത എന്ന നിലയില്‍ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തതെന്ന് ഡബ്ല്യു.സി.സി പറഞ്ഞു.
കൊച്ചി: സാന്ദ്ര തോമസിന് പിന്തുണ അറിയിച്ച് ഡബ്ല്യു.സി.സി. ഒരു പരാതിയുന്നയിച്ച അതിജീവിത എന്ന നിലയില്‍ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തതെന്ന് ഡബ്ല്യു.സി.സി പറഞ്ഞു.
ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീവിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ തന്നെ എത്തിച്ചിരിക്കുകയല്ലേ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെന്നും ഡബ്ല്യു.സി.സി ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.
നിര്‍മാതാക്കളുടെ സംഘടനയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നിശബ്ദതയുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നുവെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ സംഘടന നീങ്ങുന്നതെന്ന് സംശയിക്കുന്നുവെന്നും ഡബ്ല്യു.സി.സി പറഞ്ഞു.
ഇന്നലെയാണ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്താക്കിയത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു.
മലയാള സിനിമയിലെ നിര്‍മാതാക്കളുടെ അസോസിയേഷനെതിരേ എസ്.ഐ.ടിക്ക് സാന്ദ്ര തോമസ് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍ നടപടി.
ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടന (KFPA), നിര്‍മാതാവ് സാന്ദ്ര തോമസിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് പറയുന്നത്. നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്.ഐ.ടി (SIT)ക്ക് സാന്ദ്ര പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
കഴിഞ്ഞ കുറെ നാളുകളായി സാന്ദ്ര തോമസും സംഘടനയും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെ നാം കാണുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിരന്തരം സ്വേച്ഛാധിപത്യപരമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്റെ പ്രധാന വിമര്‍ശനമെന്ന് അവര്‍ പറയുന്നു.
സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ പേടിച്ച് നില്‍ക്കുന്ന അവസ്ഥയുണ്ട്, സ്ത്രീകള്‍ക്ക് സെറ്റില്‍ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ട്, പല സ്ത്രീ നിര്‍മാതാക്കള്‍ക്കും മെന്റെല്‍ ഹരാസ്‌മെന്റ് ഉണ്ടാകുന്നുണ്ട്, പരാതികളില്‍ കൃത്യമായ അന്വേഷണം നടക്കണം എന്നിങ്ങനെ സാന്ദ്രയുടെ പരാതികളുടെ ഏകദേശരൂപം കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളില്‍ നിന്നുതന്നെ ഞങ്ങളും മനസിലാക്കുന്നു.
ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയില്‍ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീവിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയല്ലേ?
പൊലീസ് കേസിന്റെ പശ്ചാത്തലത്തില്‍ സംഘടനാ ഭാരവാഹികള്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നൊഴിഞ്ഞ് തുടര്‍നടപടികള്‍ നേരിടേണ്ടതുണ്ടല്ലോ എന്ന് ഡബ്ല്യു.സി.സി ഇവിടെ അഭിപ്രായപ്പെട്ടിരുന്നു.
സിനിമ വ്യവസായ മേഖലയില്‍ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനില്‍ക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് ശേഷവും സ്വയം ‘തൊഴില്‍ ദാതാക്കളെ’ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവര്‍ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നു.
അധികാര സംവിധാനങ്ങള്‍ പരാതിക്കാരെ എങ്ങനെ വിലക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു എന്നതിനെക്കുറിച്ച് ഹേമകമ്മറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. നിര്‍മാതാക്കളുടെ സംഘടനയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നിശബ്ദതയുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നു.
Content Highlight: WCC against Producers’ Association over sacking of Sandra Thomas