Film News
മാല പാര്‍വതിയുടെ ഹരജിക്ക് എതിരെ ഡബ്ല്യൂ.സി.സി; സുപ്രീ കോടതിയില്‍ നല്‍കിയ ഹരജി അപ്രസക്തം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 29, 09:03 am
Friday, 29th November 2024, 2:33 pm

മാല പാര്‍വതി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി അപ്രസക്തമാണെന്ന് ഡബ്ല്യൂ.സി.സി. നടിയുടെ ഹരജിയില്‍ കക്ഷി ചേരാന്‍ ഡബ്ല്യൂ.സി.സി അപേക്ഷ നല്‍കി. മാല പാര്‍വതിയുടെ ഹരജിയില്‍ നോട്ടീസ് അയക്കുന്നതിനെ ഡബ്ല്യൂ.സി.സി എതിര്‍ത്തു. അന്വേഷണം വേണ്ടെന്ന ഹരജികളെ ഡബ്ല്യൂ.സി.സി കോടതിയില്‍ എതിര്‍ക്കും.

ഹേമാ കമ്മിറ്റി മൊഴികളില്‍ പൊലീസ് എടുക്കുന്ന തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാലാ പാര്‍വതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും പ്രത്യേക അന്വേഷണ സംഘം ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് നടി പറഞ്ഞത്. അതിനാലാണ് കോടതിയെ സമീപിച്ചതെന്ന് മാല പാര്‍വതി പറഞ്ഞിരുന്നു.

Content Highlight: WCC against Mala Parvathy’s petition In Supreme Court