പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; പോളിങ് ആരംഭിച്ചു
National
പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; പോളിങ് ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th May 2018, 8:32 am

 

കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോളിങ് രാവിലെ 7 മണിയോടെ ആരംഭിച്ചു. 621 ജില്ലാ പരിഷത്തുകളിലും 6157 പഞ്ചായത്ത് സമിതികളിലും 31,827 ഗ്രാമ പഞ്ചായത്തുകളിലുമായി വൈകുന്നേരം 5 മണി വരേ വോട്ടിങ് തുടരും.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുമ്പ് നടന്നിട്ടുള്ള അക്രമങ്ങളെ കണക്കിലെടുത്ത് സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കാനായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 46,000 പശ്ചിമ ബംഗാള്‍ പോലീസിനും 12,000 കൊല്‍ക്കത്ത പോലീസിനും പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 1500 സുരക്ഷാ ഉദ്യോഗസ്ഥരേകൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Also Read: സഞ്ജു സാംസണും ഋഷഭ് പന്തും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാറുകളാണെന്ന് ഷെയ്ന്‍ വോണ്‍


തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് കടുത്ത അക്രമങ്ങളാണ് അഴിച്ചുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമം കാരണം മറ്റുപാര്‍ട്ടികള്‍ക്ക് മിക്കയിടങ്ങളിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പ് നടക്കും മുമ്പു തന്നെ പശ്ചിമബംഗാള്‍ പഞ്ചായത്തുകളില്‍ 34% സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ട സുപ്രീം കോടതി, മത്സരം നടക്കാത്ത സീറ്റുകളിലെ ഫലങ്ങള്‍ പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മെയ് 17 ന് വോട്ടെണ്ണല്‍ നടക്കും.


Watch DoolNews Video: