വിവിധയിനം പൂപ്പലുകൾ ഉൾപ്പെടുന്ന വിഭാഗമാണ് ഫംഗസുകൾ. ചിലയിനം ഫംഗസുകൾ രോഗകാരികളായി പ്രവർത്തിക്കുന്നു. ഫംഗസുകൾ ഉൽപ്പാദിപ്പിക്കുന്ന വിഷവസ്തുക്കളാണ് രോഗത്തിനു കാരണം.ചർമ്മത്തിലെ ഫംഗസ് ബാധ ഒഴിവാക്കാനുള്ള മാർഗങ്ങൾ:
*ശുചിത്വം പാലിക്കുക
*ഫംഗസ് ബാധയുള്ളവർ ഉപയോഗിക്കുന്ന തോർത്ത്,കിടക്കവിരികൾ,ചീപ്പ് തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കരുത്.
* ചർമ്മം ഈർപ്പരഹിതമായി സൂക്ഷിക്കുക.പ്രത്യേകിച്ചും മടക്കുകളും ചുളിവുകളും.
*അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
* കോട്ടൺ അടിവസ്ത്രങ്ങൾ ശീലമാക്കുക.ഇവ കഴുകി വെയിലത്ത് ഉണക്കണം.ദിവസവും രണ്ടു തവണ വസ്ത്രങ്ങൾ മാറണം.
*ആന്റി ഫംഗൽ സ്പ്രേ,പൗഡർ എന്നിവ ചർമരോഗവിദഗ്ധന്റെ ഉപദേശ പ്രകാരം മാത്രം ഉപയോഗിക്കുക
* സ്വയം ചികിത്സ ഒഴിവാക്കുക.