കഴിഞ്ഞ കുറച്ചുനാളായി ഫുട്‌ബോള്‍ വാര്‍ത്തകളില്‍ ഏറ്റവും പ്രധാനപ്പെട്ട തലക്കെട്ടാണ് പി.എസ്.ജിയും ടീമിലെ സൂപ്പര്‍താരം കിലിയന്‍ എംബാപെയും. സീനിയര്‍ താരങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഫുട്‌ബോള്‍ ലോകത്ത് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
സൂപ്പര്‍താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍ ജൂനിയര്‍ എന്നിവരുമായുള്ള ഇഗോ ക്ലാഷാണ് അദ്ദേഹത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേടികൊടുക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ മോണ്ട്‌പെല്ലിയറിനെതിരെയുള്ള മത്സരത്തിനിടെ എംബാപ്പെ അദ്ദേഹത്തിന്റെ തോളില്‍ അനാവശ്യമായി തട്ടിയത് മെസിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നു. മത്സരത്തില്‍ ആദ്യം ലഭിച്ച പെനാല്‍ട്ടി എംബാപെ പുറത്തടിച്ച് കളഞ്ഞിരുന്നു. മെസ് നേടിയ രണ്ടാം പെനാല്‍ട്ടി അദ്ദേഹം നെയ്മറിന് കൈമാറുകയായിരുന്നു. ഇത് എംബാപെക്ക് ഇഷ്ടമായില്ല എന്ന് വ്യക്തമായിരുന്നു.
എംബാപെയുടെ ഈ സ്വാഭാവദൂഷ്യം ഫുട്‌ബോള്‍ ലോകത്ത് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിരുന്നു. ഇപ്പോഴിതാ എംബാപെക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ഇംഗ്ലണ്ട് ലെജന്‍ഡായ വെയ്ന്‍ റൂണി.
വെറും 23 വയസുകാരനായ ഒരുത്തന്‍ വന്നു മെസിയുടെ തോളത്ത് തട്ടി മാറ്റുന്നതിനേക്കാള്‍ വലിയ ഈഗോ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആ പ്രായത്തില്‍ മെസി ആരാണെന്ന് എംബാപെക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കാനും അദ്ദേഹം പറയുന്നു.
പ്രമുഖ ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തകനായ റോയ് നെമറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
’22…23 വയസുള്ള ഒരു കളിക്കാരന്‍ മെസിക്ക് നേരെ തോളും കൊണ്ടുവരുന്നു… ഇതിലും വലിയ ഈഗോ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. 22-ാം വയസില്‍ മെസിക്ക് നാല് ബാലണ്‍ ഡി ഓര്‍ ലഭിച്ചിട്ടുണ്ടെന്ന് ആരെങ്കിലും എംബാപെയെ ഓര്‍മ്മിപ്പിക്കുന്നത് നല്ലതായിരിക്കും,’ റൂണിയെ ഉദ്ധരിച്ച് നെമര്‍ ട്വിറ്ററില്‍ കുറച്ചു.
എന്തായാലും മെസിയെ പോലെയൊരു സൂപ്പര്‍താരത്തിനോട് ഇങ്ങനെ പെരുമാറിയതിന് എംബാപെക്ക് നേരെ ഒരുപാട് വിമര്‍ശനങ്ങളും വെറുപ്പും വരുന്നുണ്ട്.
നേരത്തെ മെസിയും നെയ്മറും തമ്മിലുള്ള അഗാതമായ ബന്ധം കാരണം അദ്ദേഹത്തിന്റെ ഡ്രസിങ് റൂമിലെ വില കുറക്കുന്നു എന്നൊരു തോന്നല്‍ എംബാപെക്കുണ്ടെന്ന് ഗോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മികച്ച ടാലെന്റുള്ള എംബാപെക്ക് ഫുട്‌ബോള്‍ ആരാധകരുടെ ഇടയില്‍ കയറികൂടണമെങ്കില്‍ ഈ സ്വാഭാവം മാറ്റിയേ മതിയാവൂ.
Content Highlight: Wayne Rooney slams Kilian Mbape for his behaviour towards Lionel Messi