ആഴ്‌സണലിനെ തോല്‍പിച്ച് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം വെയിന്‍ റൂണി. സിറ്റിക്കൊപ്പം പരിചയ സമ്പന്നനായ പരിശീലകനുണ്ടെന്നും മുന്‍ കാലങ്ങളിലെ ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ജയം മാഞ്ചസ്റ്റര്‍ സിറ്റിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റി ഏതാണ്ട് പുറത്തായ മട്ടാണെന്നും ആഴ്‌സണല്‍ ജയിച്ച് കാണണമെന്നതാണ് തന്റെ ആഗ്രഹമെന്നും റൂണി പറഞ്ഞു. സി.എന്‍.എന്നിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
In Premier League history,
Manchester City : 492 Wins
Tottenham Hotspur : 511 Wins
𝗦𝗶𝗿 𝗔𝗹𝗲𝘅 𝗙𝗲𝗿𝗴𝘂𝘀𝗼𝗻 : 𝟱𝟮𝟴 𝗪𝗶𝗻𝘀
‘എനിക്ക് തോന്നുന്നു മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടുമെന്ന്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ അവര്‍ ലീഗ് നേടിയിട്ടുണ്ട്. കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അവര്‍ക്ക് ഗ്വാര്‍ഡിയോളയെ പോലെ പരിചയ സമ്പന്നനായ കോച്ചുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തി അവര്‍ക്ക് തലപ്പത്ത് ഇരിക്കാനാകുമെങ്കില്‍ തീര്‍ച്ചയായും സിറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ച് കിരീടം നേടും.
എനിക്ക് തോന്നുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ നിന്ന് ഓള്‍മോസ്റ്റ് പുറത്താണെന്ന്. പൂര്‍ണമായിട്ടല്ല, എന്നാലും അവര്‍ ഏതാണ്ട് പുറത്താണ്. ആഴ്‌സണലാണോ മാഞ്ചസ്റ്റര്‍ സിറ്റിയാണോ ജയിച്ച് കാണേണ്ടതെന്ന് ചോദിച്ചാല്‍ ഞാന്‍ ആഴ്‌സണലിന്റെ പേര് പറയും,’ റൂണി പറഞ്ഞു.
Arsenal Football Club would like to reemphasise the robust action we’re taking to stop ticket touting which has led us to cancel almost 2,000 memberships for offences this season.
അതേസമയം മൈക്കല്‍ ആര്‍ട്ടേറ്റക്ക് കീഴില്‍ തകര്‍പ്പന്‍ ഫോമില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇത്തവണ ആഴ്‌സണല്‍. എമിറേറ്റ്‌സ് ജേഴ്‌സിയില്‍ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അവര്‍ മത്സരത്തിനിറങ്ങുന്നത്.
ആസ്റ്റണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും ബോണ്‍മോത്തിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും വിജയിച്ച ആഴ്‌സണല്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.