വനാവകാശമുണ്ട്.. എന്നാല്‍ കുടിയിറക്കപ്പെട്ടവരാണ്
ജംഷീന മുല്ലപ്പാട്ട്

2006ലെ വനാവകാശം നടപ്പിലാക്കിയ വയനാട്ടിലെ ആദിവാസി ഊരുകളില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. ഉള്‍ക്കാട്ടില്‍ താമസിക്കുന്നവര്‍ക്ക് സ്വയം സന്നദ്ധരായി വനത്തില്‍ നിന്നും മാറിത്താമാസിക്കാം. ഇതിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. ഇതാണ് പദ്ധതി.

പദ്ധതി പ്രകാരം വയനാട് അമ്മാവയലില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരാണ് പള്ളിവയലിലുള്ള കാട്ടുനായ്ക്ക കുടുംബങ്ങള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനമന്ത്രിയായിരുന്നപ്പോള്‍ ഒരു കടലാസില്‍ ഒപ്പിട്ടുവാങ്ങിയാണ് ഇവരുടെ തനതായ ആവാസകേന്ദ്രങ്ങളില്‍ നിന്നും കുടിയിറക്കിയത്.

പൂര്‍ണമായും കാടിനെ ആശ്രയിച്ചു ജീവിക്കുന്ന കാട്ടുനായ്ക്കരെ കുടിയൊഴിപ്പിച്ചതിലൂടെ ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത് ജീവനോപാധിയാണ്. ഇത് വനാവകാശത്തിന്റെ കടുത്ത ലംഘനമാണ്. ഇവരുടെ ഭൂമി എന്ന ആവശ്യവും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഗോത്രാചാരങ്ങളും ജീവിത രീതിയും നഷ്ടമായ ഇവര്‍ക്കിടയില്‍ മാനസിക രോഗമുള്ളവര്‍ കൂടുതലാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം