സ്‌കൂളില്‍ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍
Kerala News
സ്‌കൂളില്‍ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st November 2019, 1:17 pm

വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന് സസ്‌പെന്‍ഷന്‍. വിദ്യാര്‍ത്ഥിയെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതില്‍ അലംഭാവം കാണിച്ച അധ്യാപകനായ ഷജിലിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മറ്റ് അധ്യാപകര്‍ക്ക് മെമ്മോ അയക്കും. സംഭവം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അതേസമയം സ്‌കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറെ നാട്ടുകാര്‍ തടഞ്ഞു.

അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടി കളക്ടറുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

നേരത്തെ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായതെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാമ്പ് കടിയേറ്റതാണെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും കുട്ടിയുടെ പിതാവ് വന്ന ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ് മരിച്ച ഷെഹ്ല ഷെറിന്‍.

WATCH THIS VIDEO: