വയനാട് പുനരധിവാസം; പുനര്‍നിര്‍മാണത്തിനുള്ള വിശദമായ കരട് രേഖ ചര്‍ച്ച ചെയ്ത് പ്രത്യേക മന്ത്രിസഭാ യോഗം
Kerala News
വയനാട് പുനരധിവാസം; പുനര്‍നിര്‍മാണത്തിനുള്ള വിശദമായ കരട് രേഖ ചര്‍ച്ച ചെയ്ത് പ്രത്യേക മന്ത്രിസഭാ യോഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2024, 7:48 pm

തിരുവനന്തപുരം: വയനാട് പുനരധിവാസം വേഗത്തിലാക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പുനര്‍നിര്‍മാണത്തിനുള്ള വിശദമായ കരട് രേഖ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാകുകയെന്നും പുനരധിവാസത്തിന് വാഗ്ദാനം നല്‍കിയ 38 സംഘടനകളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

കരട് പദ്ധതി രേഖ അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും അംഗീകരിക്കുക. മുണ്ടക്കൈയിലെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കിഫ്ബി തയ്യാറാക്കിയ വിശദമായ പദ്ധതി ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്. കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് കൂടുതല്‍ സമ്മര്‍ദം ചെലുത്തും.

പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വീടുകള്‍ നിര്‍മിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യത്തിലും സ്ഥലമേറ്റടുക്കലിനെ സംബന്ധിച്ചും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായി.

Content Highlight: Wayanad Rehabilitation; A special cabinet meeting to discuss the detailed draft document for reconstruction