രാഷ്ട്രീയ നേതൃത്വവും മനുഷ്യാവകാശ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെടണം; വയനാട് പ്രസ് ക്ലബിലേക്ക് മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്
Kerala News
രാഷ്ട്രീയ നേതൃത്വവും മനുഷ്യാവകാശ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെടണം; വയനാട് പ്രസ് ക്ലബിലേക്ക് മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2019, 2:26 pm

കല്‍പ്പറ്റ: വയനാട് പ്രസ്സ് ക്ലബിലേക്ക് മാവോയിസ്റ്റുകളുടെ പേരില്‍ വീണ്ടും കത്ത്. അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയവരെ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ വെച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്.

കത്തില്‍ പ്രെസ് റിലീസ് എന്ന് എഴുതിയിട്ടുണ്ട്. നാടുകാണി ഏരിയാകമ്മിറ്റിയില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണകൂടത്തിന്റെ തന്നെ നിയമങ്ങള്‍ ലംഘിച്ച് പൊലീസ് പിടിച്ചുവെച്ചവരെ ഉടനെ വിട്ടയക്കണമെന്നും കത്തിലുണ്ട്.

ചുരുങ്ങിയ പക്ഷം അവരെ കോടതിയില്‍ ഹാജരാക്കുകയെങ്കിലും വേണമെന്നും കത്തില്‍ പറയുന്നു.

maoist letter

അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനെതിരെയും അയോധ്യവിധിയുമായി ബന്ധപ്പെട്ടും ഇതിന് മുമ്പും മാവോയിസ്റ്റുകളുടെ പേരില്‍ വയനാട് പ്രസ് ക്ലബിലേക്ക് കത്തു വന്നിരുന്നു.

തിങ്കളാഴ്ച രാവിലെ തപാല്‍ മാര്‍ഗമാണ് കത്തെത്തിയത്. അജിതയുടെ പേരിലാണ് ഇത്തവണയും കത്ത് വന്നിരിക്കുന്നത്.