|

വയനാടിന് പ്രിയം പ്രിയങ്കയോട്; രാഹുലിനെയും കടന്ന് ഭൂരിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി വിജയിച്ചു. 410931 വോട്ട് ഭൂരിപക്ഷത്തിലാണ് പ്രിയങ്കാ ഗാന്ധി വിജയിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യം മുതല്‍ക്കേ പ്രിയങ്കാ ഗാന്ധി ലീഡുറപ്പിച്ചിരുന്നു.

വയനാട്ടിലെ പോളിങ് ശതമാനത്തില്‍ കുറവുണ്ടായെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷത്തെ അത് ബാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 64.53 ശതമാനം പോളിങ് നട
ന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.

കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ അനായാസമായി മറികടന്നാണ് പ്രിയങ്കാ ഗാന്ധി വിജയിച്ചിരിക്കുന്നത്. 3,64,111 വോട്ടുകള്‍ക്കായിരുന്നു രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജിയച്ചിരുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ ലഭിച്ചിരുന്നത്.

വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കാ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്.

Content Highlight: Wayanad loves Priyanka; The majority passed Rahul too

Latest Stories

Video Stories