കോഴിക്കോട്: വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സുനീറിന് വോട്ടഭ്യര്‍ത്ഥിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുയോഗത്തിന് ശേഷമാണ് യെച്ചൂരിയുടെ റോഡ് ഷോ ആരംഭിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോയ്ക്ക് മറുപടിയെന്നോളമാണ് യെച്ചൂരിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ കരുത്ത് തെളിയിച്ച് ഇടതുപക്ഷത്തിന്റെ റോഡ് ഷോ. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഇടതുപക്ഷം റോഡ് നടത്തുന്നത്.
നേരത്തെ രാഹുലിന്റെ റോഡ് ഷോയ്ക്ക് തൊട്ട് പിന്നാലെ മന്ത്രിമാരായ കെ കെ ശൈലജ, എം എം മണി, കടന്നപ്പള്ളി രാമചന്ദ്രന്‍, വി എസ് സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ വയനാട്ടില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.
ബിജെപിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുക വഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്.