പ്രളയാനന്തര കേരളത്തില്‍ ഏറ്റവുമധികം പ്രതിസന്ധിയിലായത് കാര്‍ഷികമേഖലയാണ്. വിളകളുടെ വിലത്തകര്‍ച്ചയും കൃഷിഭൂമികള്‍ നശിച്ചതും കര്‍ഷകരെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കിയത്. പക്ഷേ അതില്‍നിന്നും നമ്മള്‍ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ 13 ലക്ഷത്തോളം രൂപയുടെ നഷ്ടം നേരിട്ട ശശീന്ദ്രന്‍ എന്ന കര്‍ഷകനിലേക്കു നമുക്കൊന്നു ചെല്ലാം. ഒരു അതിജീവനത്തിന്റെ കഥ അവിടെനിന്ന് നമുക്ക് വായിച്ചറിയാം.
പശുവും താറാവും തെങ്ങും കമുകും പൂന്തോട്ടവും അലങ്കാര മത്സ്യങ്ങളും പഴങ്ങളും അടക്കം തന്റെ ഏഴേക്കര്‍ ഭൂമിയില്‍ ശശീന്ദ്രന്‍ സൃഷ്ടിച്ചെടുത്തത് എന്തെന്നു കാണുമ്പോള്‍ അത്ഭുതപ്പെടും.
മകന്‍ ശ്യാമിലിന്റെ പേര് ചുരുക്കി ശ്യാം ഫാമെന്നാണ് തന്റെ കൃഷിയിടത്തിന് അദ്ദേഹമിട്ടിരിക്കുന്ന പേര്. ദിനംപ്രതി സന്ദര്‍ശകര്‍ പെരുകിവരുന്ന തന്റെ ഫാമിലെത്തുന്നവര്‍ക്കു വേണ്ടി അദ്ദേഹമൊരു ഹോം സ്റ്റേയും തയ്യാറാക്കിയിട്ടുണ്ട്.
ഭാര്യ ഉഷയും മക്കളായ ശ്യാമിലും സീഷ്മയും ശശീന്ദ്രനോടൊപ്പം തന്നെ ഈ കൃഷിയിടത്തെ പരിപോഷിപ്പിക്കുന്നതില്‍ സജീവമാണ്.