വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ്; വിവാഹ ചടങ്ങിലും പങ്കെടുത്തു; 40 പേര്‍ക്ക് പനി ലക്ഷണം
Kerala
വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ്; വിവാഹ ചടങ്ങിലും പങ്കെടുത്തു; 40 പേര്‍ക്ക് പനി ലക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 11:09 am

കല്‍പ്പറ്റ: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപന ആശങ്ക. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് പനി ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രദേശത്ത് കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

തവിഞ്ഞാല്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് കാണുന്നുണ്ട്. ജൂലൈ മാസം 19 ന് നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടയാളുടെ മരണാനന്തര ചടങ്ങിലായിരുന്നു ഇവര്‍ പങ്കെടുത്തത്. തുടര്‍ന്ന് പനി ലക്ഷണങ്ങള്‍ കണ്ട് പ്രദേശത്തെ എട്ടുപേരില്‍ പരിശോധന നടത്തിയപ്പോഴായിരുന്നു ഏഴ് പേര്‍ക്കും കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.

മരണാന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ തൊട്ടടുത്ത ദിവസം സമീപത്ത് വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു. ഇതോടെ ഇവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാകും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ