keralanews
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യല്‍മീഡിയ കമന്റുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കും; പൗരത്വഭേദഗതി ലഘുലേഖ വിവാദത്തില്‍ വയനാട് കളക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 09, 11:52 am
Thursday, 9th January 2020, 5:22 pm

വയനാട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ നല്‍കുന്നതിന്റെ ഫോട്ടോ അനുവാദമില്ലാതെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി നേരിട്ട വിദ്വേഷ കമന്റുകള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള.

ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് തനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വന്ന കമന്റുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി ഏഴിനാണ് പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണകുറിപ്പ് അടങ്ങുന്ന ലഘുലേഖകളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. ലഘുലേഖ കൈമാറുന്ന ഫോട്ടോ അവര്‍ എടുക്കുകയും ചെയ്തു. പിന്നീടത് കളക്ടറുടെ അനുവാദം കൂടാതെ പ്രചരിപ്പിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ആര്‍ക്കും തന്നെ സന്ദര്‍ശിക്കാനും തങ്ങളുടെ പരാതികളും അഭിപ്രായങ്ങളും അറിയിക്കാനും അവകാശമുണ്ടെന്ന് പറഞ്ഞ കളക്ടര്‍ ആ ഫോട്ടോക്ക് കീഴെ വന്ന കമന്റുകള്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നെന്ന് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കമന്റുകളുമായി വരുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

DoolNews Video