വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടനം: രണ്ട് പേര്‍ കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. നായ്ക്കട്ടി നാസറിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നായ്ക്കട്ടി സ്വദശികളായ ബെന്നി, അംല എന്നിവര്‍ മരിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നായ്ക്കട്ടി എളവന സ്വദേശിയായ ബെന്നി സ്ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച് സമീപപ്രദേശത്തെ നാസറിന്റെ വീട്ടിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വീട്ടിലുണ്ടായിരുന്ന അംലയെന്ന സ്ത്രീയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഏത് തരത്തിലുള്ള സ്‌ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമല്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.