helth
വയനാട്ടില്‍ വീണ്ടും കുരങ്ങ് പനി ഭീഷണി; വീണ്ടുമൊരാള്‍ക്ക് പനി സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 23, 02:21 pm
Wednesday, 23rd January 2019, 7:51 pm

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങ് പനി ഭീഷണി. വീണ്ടുമൊരാള്‍ക്ക് പനി സ്ഥിരീകരിച്ചു.ബവാലി സ്വദേശിക്കാണ് പനി സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ വയനാട് തിരുനെല്ലി സ്വദേശിക്കാണ് കെ.എഫ്.ഡി എന്നറിയപ്പെടുന്ന കുരങ്ങ് പനി സ്ഥിരീകരിച്ചത്. ചെള്ളുകള്‍ വഴി പടരുന്ന വൈറസ് രോഗമാണ് കുരങ്ങുപനി.

Also Read പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന് പറയുമ്പോള്‍ പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ സുധാകരന്‍ പറഞ്ഞുവരുന്നത്: സി.കെ ജാനു

കൂടുതലും കുരങ്ങുകളിലാണ് ഈ പനി കണ്ട് വരുന്നതെങ്കിലും ചെള്ളുകള്‍ മനുഷ്യനെ കടിക്കുന്നതിലൂടെ മനുഷ്യനും പനി പകരും. ശക്തമായ പനി ഇടവിട്ട് വരുന്നതും, തലകറക്കവും, ഛര്‍ദ്ദിയും കുരങ്ങുപനിയുടെ ലക്ഷണമാണ്. കൂടെ കടുത്ത ക്ഷീണവും രോമങ്ങളില്‍ നിന്ന് രക്തവും ചൊറിച്ചിലും ഉണ്ടാകും.

പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
DoolNews Video