| Friday, 23rd November 2018, 9:58 am

ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളമല്ല കേരളത്തിലെ വെള്ളപ്പൊക്കത്തിന് കാരണം; ഐ.ഐ.ടി മദ്രാസ്-പെര്‍ദു യൂണിവേഴ്സ്റ്റി പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ആഗസ്തില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഡാമുകള്‍ തുറന്നു വിട്ടതല്ലെന്ന് പഠനം. ജലസംഭരണിയുടെയും തുറന്നു വിട്ട വെള്ളത്തിന്റെ ഒഴുക്കിന്റെ ക്രമവും കൃത്രിമമായി സൃഷ്ടിച്ച കമ്പ്യൂട്ടര്‍ അനുകരണം വഴി പഠിക്കുകയായിരുന്നു സംഘം.

ഇത്തരം വെള്ളപ്പൊക്കത്തിനുള്ള സാധ്യത 0.06 ശതമാനം മാത്രമാണെന്നും ഒരു ജലസംഭരണി മാനേജ്‌മെന്റിനും ഇത്തരം സാഹചര്യം പരിഗണിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മദ്രാസിലേയും, അമേരിക്കയിലെ പുര്‍ദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു.


Also Read സാമ്പത്തിക സ്ഥിതി നോക്കാതെയുള്ള സൗജന്യ വിതരണം ആളുകളെ മടിയരാക്കി; മദ്രാസ് ഹൈക്കോടതി


ജൂലായ് അവസാനത്തോടെ തന്നെ കേരളത്തിലെ 39 പ്രധാന ഡാമുകളിലും പരമാവധി വെള്ളം ശേഖരിച്ചു കഴിഞ്ഞിരുന്നു. ആഗസ്തില്‍ പെയ്ത മഴയില്‍ വന്ന വെള്ളം ശേഖരിക്കാന്‍ ഇതിനാല്‍ ഡാമുകള്‍ക്ക് ശേഷിയില്ലാഞ്ഞതിനാല്‍ ഡാമുകള്‍ തുറന്നു വിടുക മാത്രമായിരുന്നു കെ.എസ്.ഇ.ബിക്ക് മുന്നിലുണ്ടായിരുന്ന മാര്‍ഗം. സംഭരണിയിലെ ജല ശേഖരത്തിന്റെ വിവിധ സാഹചര്യങ്ങള്‍ (87%, 75%, 150%, 25%) വ്യത്യസ്ത കാലയളവുകള്‍ (ജൂണ്‍ അവസാനം മുതല്‍ ജൂലൈ അവസാനം), പുഴയ്ക്കരികിലെ മണ്ണിന്റെ വ്യത്യസ്ത ഈര്‍പ്പം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ സംഘം പഠനത്തിന് വിധേയമാക്കി.

“വെള്ളപ്പൊക്കത്തിന് ഏറ്റവും ആക്കം കൂട്ടിയത് വലിയ ജലസംഭരണികളൊന്നും ഇല്ലാതിരുന്ന പെരിഞ്ഞാകുറ്റി പുഴയായിരുന്നു (3,500m^3/s ). ഇടുക്കിയില്‍ നിന്ന് നിയന്ത്രിതതമായി പുറത്തു വിട്ട ജലത്തിന്റെ അളവ് 1,860m^3/s മാത്രമായിരുന്നു. പമ്പാ റിവര്‍ ബെയ്‌സിനിലെ ജലസംഭരണിയില്‍ നിന്നും പുറത്തുവിട്ട ജലത്തിന് വെള്ളപ്പൊക്കം ഉണ്ടാക്കിയതില്‍ കാര്യമായ പങ്കുണ്ടായിരുന്നില്ല”- പഠനത്തില്‍ പറയുന്നു


Also Read കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും; ജയില്‍ മോചനം വൈകാന്‍ സാധ്യത


“ശക്തമായ മഴയ്ക്കു മുന്നേ ജലസംഭരണികളിലെ ജലത്തിന്റെ അളവ് 25 ശതമാനത്തിലെത്തിച്ചാലും വലിയ തോതില്‍ വെള്ളം ഒഴുകുമായിരുന്നു. ഹൈഡ്രോ പവര്‍ പദ്ധതിക്കായി ഏറ്റവും ഉയര്‍ന്ന അളവില്‍ വെള്ളം ശേഖരിക്കാന് കഴിയുന്ന തരത്തിലാണ് ഡാമുകളുടെ നിര്‍മ്മാണം. അതു കൊണ്ട് ഡാമുകളില്‍ 25 ശതമാനം വെള്ളം മാത്രം സൂക്ഷിക്കുക എന്ന തത്വം ഹൈഡ്രോ പവര്‍ പദ്ധതിക്കായി ഡാമുകളുടെ നിര്‍മ്മിക്കുന്നതിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്”- ഐ.ഐ.ടി മദ്രാസിലെ സിവില്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ അധ്യാപകനായ കെ.പി. സുധീര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.

ഭാവിയില്‍ വൈദ്യുതി നിര്‍മ്മാണത്തിലേക്ക് മാത്രം ചുരുക്കാതെ വെള്ളപ്പൊക്കം തടയുന്നതിനും മറ്റുമായി ഡാമുകള്‍ പരിഷ്‌കരിക്കിക്കാന്‍ അധികൃതരോട് പഠനം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more