വെള്ളക്കരത്തില്‍ 50 ശതമാനത്തിന്റെ വര്‍ധന
Daily News
വെള്ളക്കരത്തില്‍ 50 ശതമാനത്തിന്റെ വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th September 2014, 1:54 pm

water-1[]തിരുവനന്തപുരം: സംസ്ഥാനത്ത്‌ വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിച്ചു. 10,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനവുണ്ടാകില്ല.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ വരുമാനം കൂട്ടുന്നതിനും ചിലവ് ചുരുക്കുന്നതിനുമുള്ള വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഈ തീരുമാനം.

ജല വിഭവവകുപ്പാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ഭൂമിയുടെ ന്യായവില 50 ശതമാനം വര്‍ധിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രി സഭായോഗം തുടരുകയാണ്.

കിലോ ലിറ്ററിന് നാല് രൂപയാണ് ഇപ്പോള്‍ വെള്ളത്തിന് ജല അതോറിറ്റി ഈടാക്കുന്നത്. 20 രൂപയാണ് ഇതിന്റെ വിതരണ ചിലവായി കണക്കാക്കുന്നത്.

50 ശതമാനം വെള്ളക്കരം വര്‍ധിപ്പിക്കുന്നതോടെ ഒരു കിലോലിറ്റര്‍ വെള്ളത്തിന് ആറ് രൂപയാകും.