മലിനജലത്തിലൂടെ മാരകമായ വിഷാംശങ്ങളാണ് ഇന്ത്യയിലെ ഏകദേശം 46 ദശലക്ഷം ജനങ്ങളുടെ ശരീരത്തിലെത്തുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഒരു സാഹജര്യമാണിത്. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സുകളിലൂടെയാണ് മാരകമായ വിഷാംശം അവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
78,508 ഓളം ഗ്രാമിണ വാസസ്ഥലങ്ങളിലെ ജലത്തില്‍ ആര്‍സനിക്, ഫ്‌ലൂറൈഡ്, അയേണ്‍, നൈട്രേറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ വ്യാപകമായി അടങ്ങിയിട്ടുണ്ടെന്നും കുടിവെള്ള സ്രോതസ്സുകള്‍ രാസവളം, കീടനാശിനി എന്നിവകൊണ്ട് മലിനീകരിക്കപ്പെടുന്നുമുണ്ടെന്നും കുടിവെള്ള ശുചിത്വ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു.
മനുഷ്യശരീരത്തിലേക്ക് വളരെ പതുക്കെയാണ് ഈ വിഷവസ്തുക്കള്‍ പ്രവേശിക്കുന്നത്. അതേസമയം അംഗവൈകല്യം, വൃക്ക, കരള്‍ രോഗങ്ങളും ഹൃദ്രോഗം വരെയും ഉണ്ടാകുവാനുള്ള ശാരീരികാവസ്ഥയിലേക്ക് ഇത്തരം ജലം ഉപയോഗിച്ചു വരുന്ന ജനവിഭാഗങ്ങള്‍ പരിണമിക്കുകയുമാണെന്നും പഠനങ്ങള്‍ പറയുന്നു.
2.9 ദശലക്ഷം ആളുകള്‍ താമസിക്കുന്ന 1991 ഓളം വാസസ്ഥലങ്ങളിലെ വെള്ളത്തില്‍ ആര്‍സനിക് വിഷാംശവും മറ്റ് 14,132 വാസസ്ഥലങ്ങളിലെ വെള്ളത്തില്‍ ഫ്‌ലൂറോയിഡ് വിഷാംശവും കലര്‍ന്നിരിക്കുന്നു.
2011ലെ സെന്‍സസ് അനുസരിച്ച്. ഗ്രാമങ്ങളില്‍ ജീവിക്കുന്ന 35% ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അവരുടെ വീടുകളില്‍ തന്നെ കുടിവെള്ളം ലഭ്യമായിട്ടുള്ളത്. അതേസമയം 22% ശതമാനം ഗ്രാമത്തിലെ വീടുകളിലുള്ളവര്‍ക്ക് കുടിവെള്ളത്തിനായി അര കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവരുന്നു. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ പ്രതിശീര്‍ഷ ജലലഭ്യത 1,816 ക്യൂബിക് മീറ്റര്‍ ആയിരുന്നു. എന്നാല്‍ 2011ലെ സെന്‍സസ് പ്രകാരം 1,545 ക്യൂബിക് മീറ്റര്‍ ആയി അത് കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ മലിനീകരണം
ഇന്ത്യയിലെ 23,922 ഗ്രാമീണ വാസസ്ഥലങ്ങളിലെയും കുടിവെള്ളം ലോഹവും രാസവസ്തുക്കളും അടങ്ങിയ മലിനജലമാണ്. ഇതില്‍ 14,132 ഓളം വാസസ്ഥലങ്ങളെ ബാധിക്കുന്ന ഫ്‌ലൂറൈഡ് ആണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. 4,458 വാസസ്ഥലങ്ങളിലെ വെള്ളത്തില്‍ മാംഗനീസ് കലര്‍ന്നിരിക്കുന്നു, ആര്‍സനിക്(1,991) അലൂമിനിയം(1,427), ലെഡ്(714) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ കണക്കുകള്‍.
ആര്‍സനിക് മലിനീകരണം ഏറ്റവും കൂടുതലുള്ളത് പശ്ചിമ ബംഗാളിലാണ്. ഭൗമ പരിസ്ഥിതി ദുരന്തമായിട്ടാണ് ബംഗാളിലെ ഭൂഗര്‍ഭ ജലതിതലെ ആര്‍സനിക് മലിനീകരണത്തെ കാണുന്നത്. ഇന്ത്യയുട വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മലിനീകരണം ഏറ്റവും കുറവുള്ളത്. അതേസമയം 4000 വാസസ്ഥലങ്ങളെ ലക്ഷ്യമാക്കി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും ജലശുദ്ധീകരണ ശാലകള്‍ നിര്‍മ്മിക്കുമെന്നും മലിനജലം ലഭിക്കുന്ന 20,000 വാസസ്ഥലങ്ങളില്‍ ദിവസേന 8 മുതല്‍ പത്ത് ലിറ്റര്‍ വരെ ശുദ്ധജലം ലഭ്യമാക്കുമെന്നുമാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.