സമുദ്രങ്ങളില്‍ പ്ലാസ്റ്റിക് നിറയുന്നുണ്ടെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവും പക്ഷെ അതെത്രത്തോളമുണ്ട്? എട്ട് മില്ല്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് ഓരോ വര്‍ഷവും സമുദ്രങ്ങളിലേക്കോഴുകിയെത്തുന്നതെന്ന് അടുത്തിടെ “സയന്‍സ്”ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമായാണ് ഇത്തരത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് വരുന്നത്.
അതായത് ഓരോ മീറ്റര്‍ കടല്‍തീര രേഖയിലേക്കും 16 ഷോപ്പിങ് ബാഗുകളില്‍ നിറയെ പ്ലാസ്റ്റികിനു തുല്യമാണ് ഈ കണക്ക്. ഇതു തുടര്‍ന്നാല്‍ 2025 ഓടെ ഭൂമിയുടെ ഉപരിതലത്തിന്റെ 5 ശതമാനം മൂടുന്ന അത്രയും പ്ലാസ്റ്റിക്കാണ് നമ്മള്‍ കടലില്‍ നിക്ഷേപിക്കുക.
ഈ കണക്കില്‍ ഏകദേശം മൂന്നിലൊന്നു ഭാഗം ചൈനയില്‍ നിന്നാണ് വരുന്നത്. പത്ത് ശതമാനം ഇന്തോനീഷ്യയില്‍ നിന്നുമാണ്. മറ്റൊരു കാര്യം കടലില്‍ പ്ലാസ്റ്റിക്ക് നിക്ഷേപിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരില്‍ 20 എണ്ണവും വികസ്വര രാജ്യങ്ങളാണ് എന്നതാണ്. പെട്ടന്നു വളരുന്ന സാമ്പദ്ഘടനയും മോശം മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളുമാണ് ഇതിനുള്ളകാരണം.
അതേസമയം ആഗോള മാലിന്യ ഉല്‍പാദനത്തില്‍ 1% ശതമാനത്തില്‍ താഴെ വരുന്ന 20 രാജ്യങ്ങളില്‍ ഒന്നായ അമേരിക്കയില്‍ 2.5 കിലോയില്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. അത് ചൈനയേക്കാള്‍ രണ്ടിരട്ടിയാണ്.
നമ്മുടെ വന്യജീവികളും, കടല്‍പക്ഷികളും, മത്സ്യസമ്പത്തും ഭീഷണി നേരിടുകയാണെന്ന വാര്‍ത്തകളാണ് നമ്മള്‍ കേള്‍ക്കുന്നത്. ഈ അവസരത്തില്‍ ആഗോള മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും വഴിയോരുക്കുന്നതാണ് ഈ പഠനം.
പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചുള്ള പഠനത്തിനായി വിദഗ്ദരുടെ ഒരു അന്താരാഷ്ട്ര സംഘം അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യന്‍ സമുദ്രം, പസഫിക് സമുദ്രം, മെഡിറ്ററേനിയന്‍ സമുദ്രം തുടങ്ങിയ കടല്‍ തീരങ്ങളിലുളള്ള 192 രാജ്യങ്ങളെയാണ് പഠന വിധേമാക്കിയത്. ഓരോ രാജ്യത്തും ഓരോ വര്‍ഷവും ഓരോ വ്യക്തികള്‍ ഉല്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവും, അതില്‍ എത്രത്തോളം പ്ലാസ്റ്റിക് ഉണ്ടെന്നും എത്ര ശതമാനം പ്ലാസ്റ്റിക്കാണ് ശരിയായരീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നത് എന്നും, സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന് കുറ്റക്കാരാരൊക്കെയെന്നും ഇവര്‍ നിരീക്ഷിച്ചു.
2010ല്‍ ലോകത്താകമാനം 270 മില്ല്യണ്‍ പ്ലാസ്റ്റിക്കാണ് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. ഇത് 275 മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമായി പരിണമിക്കുകയും ചെയ്തു; ഇതില്‍ 99.5 മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യവും ഉല്‍പാദിപ്പിക്കുന്നത് 50 കിലോമീറ്റര്‍ തീരപ്രദേശത്തുള്ളവരാണ്. ഇതില്‍ 4.8 മുതല്‍ 12.7 മില്ല്യണ്‍ ടണ്‍ വരെ മാലിന്യങ്ങളാണ് സമുദ്രങ്ങളിലേക്കെത്തിയത്. നദികളിലൂടെയും മറ്റുമായി കടല്‍തീരത്തല്ലാത്ത രാജ്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലെത്തുന്നു. ഭൂമിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നു കൂടുമ്പോള്‍ സമുദ്രത്തിലേക്കെത്തിച്ചേരുന്ന മാലിന്യങ്ങളുടെ അളവും കൂടുന്നതായി പഠനം തെളിയിക്കുന്നു.
സമുദ്രത്തിലേക്കൊഴുകിയെത്തുന്ന മാലിന്യത്തിന്റെ കണക്കുകള്‍ നമ്മള്‍കണ്ടു. ഇവയെല്ലാം എത്തിച്ചേരുന്നത് എവിടേക്കാണ്?
6,350 നും 245,000 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിന്റെ ഉപരിതലത്തില്‍ ഒഴുകി നടക്കുകയാണെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ അടുത്ത ചോദ്യം ബാക്കിയുള്ളവ എവിടെയാണെന്നായിരിക്കും . ഇതിന് പക്ഷെ വ്യക്തമായ ഉത്തരമില്ല. ചിലപ്പോള്‍ ചെറിയ ഭാഗങ്ങളായി ചിന്നഭിന്നമായിപ്പോയിട്ടുണ്ടാവും. അല്ലെങ്കില്‍ അത് തീരപ്രദേശങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടാവും. എന്തായാലും ഇതിനെ കുറിച്ച് വ്യക്തമായ ഉത്തരം ഗവേഷകര്‍ക്കു ലഭിച്ചിട്ടില്ല.
ഏറെ അപകടകാരിയായ ഒരു വസ്തുവാണ് പ്ലാസ്റ്റിക്. അതിന് പ്രകൃതിയില്‍ വന്‍നാശങ്ങള്‍ വിതയ്ക്കാനുള്ള കഴിവുമുണ്ട്. പരിസ്ഥിതിയ്ക്ക് ദോഷമായ രീതിയിലുള്ള രാസ പദാര്‍ത്ഥങ്ങളാണ് പ്ലാസ്റ്റിക്കിലടങ്ങിയിരിക്കുന്നത്. ഒരു ജീവി ഇത്തരം പ്ലാസ്റ്റിക് ആഹാരമാക്കുകയും അത് മത്സ്യമോ മനുഷ്യര്‍ ആഹാരമാക്കുന്ന മറ്റെന്തെങ്കിലും മൃഗങ്ങളോ ആണെങ്കില്‍ ആ രാസ പദാര്‍ത്ഥങ്ങള്‍ നമ്മുടെ തീന്‍മേശിലേക്കും എത്തുന്നു.
പ്ലാസ്റ്റിക് നമ്മുടെ സമുദ്രങ്ങളെ ആക്രമിക്കുകയാണ്, വന്യജീവികളെ കൊല്ലുകയാണ്, കടല്‍തീരങ്ങളെ മലിനമാക്കുകയാണ്, നമ്മുടെ ഭക്ഷ്യ സുരക്ഷയെ ചോദ്യം ചെയ്യുകയാണ്. അങ്ങനെ പലരീതിയില്‍ അത് നമുക്ക് ഭീഷണിയാകുന്നു.
പരിഹാരം
പ്ലാസ്റ്റിക് മലിനീകരണങ്ങള്‍ ഏറെയുണ്ടാകുന്ന ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് വിയറ്റ്‌നാം ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ മാലിന്യ സംസ്‌കരണത്തില്‍ 50 ശതമാനം വികസനം കൈവരിച്ചാല്‍. അതായത് മാലിന്യ സംസ്‌കരണ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍. അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്ന മാലിന്യങ്ങളുടെ അളവ് വിലിയൊരു അളവ് കുറയ്ക്കാന്‍ സാധിക്കും.
പുനര്‍നിര്‍മ്മാണവും പുനരുപയോഗത്തിലൂടെയും വ്യക്തിഗത പ്ലാസ്റ്റിക് ഉല്‍പാദനം കുറക്കാന്‍ സാധിക്കുകയും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഉത്തരവാദിത്വം അതുല്‍പാദിപ്പിക്കുന്നവരുടെ ബാധ്യതയാക്കിമാറ്റുകയും ചെയ്യാം. സമ്പന്ന രാജ്യങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കാവുന്നതാണ്.
പ്ലാസ്റ്റിക്കിന് വില നിശ്ചയിക്കുന്നതും നല്ല മാര്‍ഗ്ഗമാണ്. ശീതളപാനീയത്തിന്റെയും മറ്റും ബോട്ടിലുകള്‍ വഴിയിലുപേക്ഷിക്കുന്നതും അതിലൂടെയുണ്ടാവുന്ന പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ആ പ്ലാസ്്റ്റിക് ബോട്ടിലുകള്‍ക്ക് വില നിശ്ചയിച്ചാല്‍ സാധിക്കും.
മികച്ച രീതിയില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനുള്ള വഴികള്‍ ഒരുക്കുന്നതും പ്ലാസ്റ്റിക്കിന്റെ ശ്രദ്ധയോടെയുള്ള ഉപയോഗം ജീവിതരീതിയുടെ ഭാഗമാക്കുകയും ചെയ്യാം. പക്ഷെ പ്ലാസ്റ്റിക്കിന്റെ അളവും വ്യാപനവും കാരണം മെച്ചപ്പെട്ട വഴികള്‍ ആവശ്യപ്പെടുന്നു.