| Wednesday, 15th August 2018, 8:16 am

മുല്ലപ്പെരിയാര്‍ തുറന്നിട്ടും ജലനിരപ്പ് ഉയരുന്നു; ഇപ്പോള്‍ നിരപ്പ് 141 അടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് മുല്ലപെരിയാര്‍ അണക്കെട്ട് തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല. ഡാം തുറക്കുമ്പോള്‍ 140 അടിയായിരുന്നു ജലനിരപ്പെങ്കില്‍, ഇപ്പോള്‍ നിരപ്പ് 141 അടിയാണ്. കനത്ത കാലവര്‍ഷത്തെ തുടര്‍ന്നാണിത്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

4500 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കി കഴിഞ്ഞതിന് ശേഷമുള്ള ജലനിരപ്പാണിത്. ഡാമിന്റെ 13 ഷട്ടറുകളും നിലവില്‍ തുറന്നിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ 2.35ഓടെയാണ് ഡാം തുറന്നത്.

പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് 7 മണിവരെ ജാഗ്രതാ നിര്‍ദേശമുണ്ട്.

അണക്കെട്ട് തുറന്ന ശേഷമുള്ള വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളം താല്‍ ക്കാലികമായി അടച്ചു. വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.

കരിമടം കോളനി, കണ്ണമൂല എന്നീ പ്രദേശങ്ങളില്‍ കനത്ത വെള്ളപ്പൊക്കമാണ് നിലവില്‍.

തേന്മല അണക്കെട്ടിന്റെ ഷട്ടറും 12 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more