| Tuesday, 9th April 2019, 9:00 am

ഇടുക്കി അണക്കെട്ടുകളിൽ വെള്ളം താഴുന്നു; വൈദ്യുതി ഉത്പാദനം കുറയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാട്ടുപ്പെട്ടി: വേനൽ കടക്കുന്നതോടെ ജലനിരപ്പിൽ കാര്യമായ കുറവ് സംഭവിച്ച് ഇടുക്കിയിലെ അണക്കെട്ടുകൾ. സംഭരണശേഷിയുടെ 43 ശതമാനം മാത്രമാണ് ഇപ്പോൾ ഇടുക്കിയിലെ അണക്കെട്ടിൽ ഉള്ളത്. ഉറവകളിൽ നിന്നും എത്തുന്ന വെള്ളത്തിന്റെ തോത് കുറയുന്നതും നിലച്ച് പോകുന്നതുമാണ് ജലനിരപ്പ് അനിയന്ത്രിതമായി കുറയാൻ കാരണം.

മറ്റ് അണക്കെട്ടുകളായ മാട്ടുപ്പെട്ടി, പൊന്മുടി, ആനയിറങ്കല്‍ എന്നിവയിലും വെള്ളം 45 ശതമാനത്തിൽ താഴെ മാത്രമേ ഉള്ളൂ. മാട്ടുപെട്ടിയില്‍ 40 ശതമാനവും, പൊന്മുടിയില്‍ 43 ശതമാനവും ആനയിറങ്കലില്‍ 39 ശതമാനവും വെള്ളമാണ് ബാക്കിയുള്ളത്. ജലത്തിന്റെ അളവിൽ ഉണ്ടാകുന്ന കുറവ് വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുകയാണ്.

ഇപ്പോൾ പൊന്മുടിയില്‍ നിന്നും ജലം എത്തിച്ചാണ് പന്നിയാറുള്ള പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. 30 മെഗാവാട്ടാണ് ഇവിടെ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പരമാവധി വൈദ്യുതിയുടെ അളവ്. ജലനിരപ്പ് കുറഞ്ഞതോടെ ഒരു ജനറേറ്റര്‍ മാത്രമേ ഇവിടെ പ്രവർത്തിക്കുന്നുള്ളൂ. വൈദ്യുതി ഉല്‍പാദനം രാത്രിയിൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

ആനയിറങ്കല്‍ ജലാശയത്തിലുള്ള വെള്ളം പൊന്മുടി അണക്കെട്ടിലേക്ക് തുറന്നു വിടുന്നത് കൊണ്ടാണ് അല്പമെങ്കിലും വൈദ്യുതി ഉല്‍പാദനം പന്നിയാറില്‍ നടത്താൻ സാധിക്കുന്നത്. ഇവിടുത്തെ ജലനിരപ്പ് ഇനിയും താഴ്ന്നാൽ വൈദ്യതി ഉത്പാദനം മുടങ്ങാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more