കൊല്ലം: പ്രളയബാധിത പ്രദേശങ്ങളിലേയ്ക്ക് 2.8 ലക്ഷം ലിറ്റര്‍ വെള്ളവുമായി ട്രെയിന്‍ കേരളത്തിലെത്തി. ഈറോഡ് ജംഗ്ഷനില്‍ നിന്നാണ് ട്രെയിന്‍ കൊല്ലത്തെത്തിയത്. ഈറോഡ് ജംഗ്ഷനില്‍ നിന്നും ഏഴ് ബി.ആര്‍.എന്‍ വാഗണുകള്‍ കയറ്റിയ പ്രത്യേക ട്രെയിന്‍ ദിണ്ടിഗല്‍, മധുര വഴിയാണ് കൊല്ലത്തെത്തിയത്.
അടിയന്തര സാഹചര്യമായതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ട്രെയിന്‍ കൊല്ലത്തെത്തിയത്. ഇതു കൂടാതെ ചെന്നൈയില്‍ നിന്നും ഒന്നരലക്ഷം ലിറ്റര്‍ വെള്ളകുപ്പികളുമായി മറ്റൊരു ട്രെയിനും എത്തുന്നുണ്ട്.
Read: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ വന്‍മരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു: മുറിച്ചുമാറ്റാന്‍ ഖലാസികളെത്തി
പാറശാലയ്ക്കടുത്തുള്ള റെയില്‍വേയുടെ ബോട്ടിലിംഗ് പ്ലാന്റില്‍ നിന്ന് ഒരുലക്ഷം വാട്ടര്‍ ബോട്ടിലുകള്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിലും തമിഴ്‌നാട് പാലൂര്‍ പ്ലാന്റില്‍ നിന്ന് 6600 വാട്ടര്‍ബോട്ടിലുകളും വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ ഷോര്‍ണൂരില്‍ എത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.