| Sunday, 21st July 2013, 5:14 pm

സംസ്ഥാനത്ത് കുടിവെള്ളക്കരം ഇരട്ടിയായി കൂട്ടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സംസ്ഥാനത്തെ കുടിവെള്ളക്കരം കൂട്ടാന്‍ ജല അതോറിറ്റിയുടെ തീരുമാനം. ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് വെള്ളക്കരം കൂട്ടാന്‍ കാരണമായി ജല അതോറിറ്റി പറയുന്നത്.[]

നാല് രൂപയില്‍ നിന്ന് എട്ട് രൂപയായാണ് മിനിമം ചാര്‍ജ് ഉയര്‍ത്താന്‍ നിര്‍ദേശം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് വെള്ളക്കരം ഉയര്‍ത്തുന്നത്. ഈ മാസം 24 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കരം ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കുമെന്നാണ് അറിയുന്നത്.

വെള്ളക്കരം വര്‍ധിക്കുന്നതോടെ ഓരോ സ്ലാബുകളിലും വില ഇരട്ടിയാകും. പുതിയ നിര്‍ദേശം നടപ്പില്‍ വരുന്നതോടെ 20 രൂപയുള്ള അഞ്ച് മുതല്‍ പത്ത് കിലോ ലിറ്റര്‍ വരെയുള്ള സ്ലാബിന്റെ വില 40 രൂപയാകും.

നേരത്തേ തന്നെ കരം വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചതിനാല്‍ തീരുമാനമാകാതെ പോവുകയായിരുന്നു.

We use cookies to give you the best possible experience. Learn more