Daily News
സംസ്ഥാനത്തെ വെള്ളക്കരം കൂട്ടിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 03, 11:24 am
Tuesday, 3rd June 2014, 4:54 pm

[] തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കരം കൂടാന്‍ സാധ്യത. ജലവിഭവ മന്ത്രി പി. ജെ ജോസഫാണ് ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയത്.

സംസഥാനത്തെ വെള്ളക്കരം ഇപ്പോഴും വളരെ പഴയ നിരക്കിലാണ് തുടരുന്നതെന്നും നിരക്ക് കൂട്ടേണ്ടി വരുമെന്നും മന്ത്രി പി. ജെ ജോസഫ് പറയുന്നു. ജല അതോറിറ്റിയുടെ ചിലവുകള്‍ വര്‍ധിച്ച സാഹചര്യ കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ കേസില്‍ ജൂണ്‍ 30ന് പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും മന്ത്രി അറിയിച്ചു.