പോണ്‍ കാണുന്നത് ലിംഗ സമത്വത്തിന് ഗുണം ചെയ്യുമെന്ന് പഠനം
Daily News
പോണ്‍ കാണുന്നത് ലിംഗ സമത്വത്തിന് ഗുണം ചെയ്യുമെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th March 2016, 12:18 pm

പോണ്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുണ്ടോ? ഇല്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

പോണ്‍ കാണുന്നവര്‍ (നിയമപരമായ, ഉഭയസമ്മതപ്രകാരമുള്ള, അഡല്‍ട്ട്) പോണ്‍ കാണുന്നവര്‍ സ്ത്രീകളോട് വിവേചനപരമായി പെരുമാറില്ലെന്നാണ് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തില്‍ കണ്ടെത്തിയത്. ഇത്തരം ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്ത്രീകളെ തുല്യരായി പരിഗണിക്കുമെന്നും പഠന റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

24,000ത്തോളം പേരില്‍ നടത്തില്‍ പഠനത്തില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 1975നും 2010നും ഇടയിലാണ് പഠനം നടന്നത്.

പുരുഷന്മാരുടെ കാര്യത്തില്‍ പോണ്‍ കാണുന്നവര്‍ക്ക് സ്ത്രീകളോടുള്ള കാഴ്ചപ്പാട് മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തമാണ്. അവര്‍ സ്ത്രീകളെ ശക്തരായി കാണുന്നു. പോസിറ്റീവായ നിലപാടാണ് അവര്‍ക്ക് സ്ത്രീകളോടും ഗര്‍ഭഛിദ്രത്തോടും.

സ്ത്രീകളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. പോണ്‍ കാണുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തോട് പോസിറ്റീവായ സമീപനമാണ്.

സെക്‌സ് റിസര്‍ച്ച് എന്ന ജേണലില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.