| Wednesday, 8th September 2021, 10:43 pm

തലൈവി കണ്ടു, അഞ്ചാമത്തെ ദേശീയപുരസ്‌കാരം എനിക്കെന്ന് അച്ഛനും അമ്മയും അഭിനന്ദിച്ചു; കങ്കണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: തന്റെ പുതിയ സിനിമയായ തലൈവി കണ്ട് അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദിച്ചെന്ന് കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറിയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന തലൈവി റിലീസിന് മുമ്പായി പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു. ഇത് കണ്ടാണ് തന്റെ അച്ഛനും അമ്മയും അഞ്ചാം ദേശീയ പുരസ്‌ക്കാരത്തിന് അഭിനന്ദിച്ചെന്ന് കങ്കണ പറഞ്ഞത്.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് തലൈവി എന്ന ചിത്രം ഒരുങ്ങുന്നത്.

ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി ചിത്രത്തിലെത്തുന്നത്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Watched  Thalaivi Movie , my father and mother congratulated me on the fifth national award; Kangana

We use cookies to give you the best possible experience. Learn more