ചെന്നൈ: തന്റെ പുതിയ സിനിമയായ തലൈവി കണ്ട് അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദിച്ചെന്ന് കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറിയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന തലൈവി റിലീസിന് മുമ്പായി പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു. ഇത് കണ്ടാണ് തന്റെ അച്ഛനും അമ്മയും അഞ്ചാം ദേശീയ പുരസ്‌ക്കാരത്തിന് അഭിനന്ദിച്ചെന്ന് കങ്കണ പറഞ്ഞത്.
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് തലൈവി എന്ന ചിത്രം ഒരുങ്ങുന്നത്.