ജെറുസലേം: ഫുട്‌ബോള്‍ അപ്രവചനീയതയുടെ കളിയാണ്. അടുത്ത നിമിഷം എന്താണു സംഭവിക്കുകയെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. അതുപോലൊരു നിമിഷത്തിനാണ് ഇസ്രയേലിലെ ജെറുസലേം സ്‌റ്റേഡിയത്തില്‍ വന്ന ഫുട്‌ബോള്‍ പ്രേമികള്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്.
ബ്രസീലിന്റെയും ഇസ്രയേലിന്റെയും മുന്‍താരങ്ങള്‍ തമ്മിലുള്ള സൗഹൃദമത്സരം നടക്കവെയാണ് സംഭവമുണ്ടായത്. വനിതാ റഫറിയാണു കളി നിയന്ത്രിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
3-2-ന് ബ്രസീല്‍ മുന്നില്‍നില്‍ക്കെ കളിയുടെ 51-ാം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം കാക്ക പന്തുമായി മുന്നേറവെ റഫറി ഫൗള്‍ വിസില്‍ മുഴക്കി. മാത്രമല്ല, മഞ്ഞക്കാര്‍ഡും കാണിച്ചു. എതിര്‍താരങ്ങള്‍ പോലും അത്ഭുതപ്പെട്ട് കാരണം തിരക്കാന്‍ റഫറിയുടെ അടുത്തെത്തി.
പക്ഷേ അതിനൊന്നും മറുപടി പറയാന്‍ റഫറിക്കു താത്പര്യമുണ്ടായിരുന്നില്ല. പകരം പോക്കറ്റില്‍ നിന്നും ഫോണ്‍ എടുക്കുകയാണ് അവര്‍ ചെയ്തത്. എല്ലാവരും നോക്കിനില്‍ക്കെ കാക്കയ്‌ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുകയായിരുന്നു പിന്നീടവര്‍ ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു സെല്‍ഫിക്കു വേണ്ടിയാണത്രെ റഫറി ഫൗള്‍ വിസില്‍ മുഴക്കി മഞ്ഞക്കാര്‍ഡ് കാണിച്ചത്. സംഭവത്തിനു ശേഷം ബ്രസീലിയന്‍ ടീമംഗങ്ങളെത്തി റഫറിക്കു കൈകൊടുത്തു.