| Saturday, 13th January 2018, 4:36 pm

'എന്തിനീ ക്രൂരത?';നവജാതശിശുവിന്റെ തല പിടിച്ച് കശക്കി സൗദിയിലെ നഴ്‌സുമാര്‍; വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നവജാതശിശുവിനോട് ക്രൂരത കാണിക്കുന്ന നഴ്‌സുമാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുഞ്ഞിന്റെ തലയിലും മുഖത്തും പിടിച്ച് അമര്‍ത്തുകയും കശക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇവര്‍ ചിത്രീകരീകരിച്ച് പ്രചരിപ്പിച്ചത്. സൗദി അറേബ്യയിലാണ് സംഭവം.


Also Read: മുംബൈയിലെ ഹെലികോപ്റ്റര്‍ അപകടം; കാണാതായവരില്‍ മൂന്ന് മലയാളികളും


യൂറിനറി ട്രാക്റ്റ് ഇന്‍ഫക്ഷന്‍ വിഭാഗത്തില്‍ ചികിത്സയിലുള്ള കുഞ്ഞാണ് ക്രൂരതയ്ക്ക് ഇരയായത്. ഒപ്പമുള്ള മറ്റ് നഴ്‌സുമാര്‍ ഇത് തടയുന്നതിനു പകരം ഇത് ആസ്വദിച്ച് ചിരിക്കുന്നതിന്റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പ്രചരിച്ചതിനു പിന്നാലെ നഴ്‌സുമാരെ തിരിച്ചറിഞ്ഞ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


Don”t Miss: ‘അടുത്ത വര്‍ഷം സംസ്ഥാനത്ത് ഭരണം മാറും’; സെല്‍ഫ് ഗോളടിച്ച് മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി.ജെ.പി മന്ത്രി


സംഭവം തന്നെ നടുക്കിയെന്ന് കുഞ്ഞിന്റെ പിതാവ് സൗദി മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യവിഭാഗമാണ് വീഡിയോയുടെ ഉറവിടം അന്വേഷിച്ച് കണ്ടെത്തി കുറ്റക്കാരായ നഴ്‌സുമാര്‍ക്കെതിരെ നടപടിയെടുത്തത്.


Must Read: ആര്‍ത്തവ ‘അശുദ്ധി’ ബാധിക്കാതിരിക്കാന്‍ വീട്ടില്‍ നിന്ന് പുറത്താക്കി; അമിതമായ തണുപ്പ് കാരണം യുവതി മരിച്ചു


സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് നഴ്‌സുമാര്‍ക്കെതിരെ ഉയര്‍ന്നത്. “കുഞ്ഞിന്റെ അമ്മ ഞാനാകാതിരുന്നതിന് അവര്‍ ദൈവത്തോട് നന്ദി പറയുക. ഞാന്‍ ഇതിനേക്കാള്‍ ശക്തമായി അവരുടെ മുഖം കശക്കുമായിരുന്നു” എന്നാണ് ഒരു സ്ത്രീയുടെ കമന്റ്.

വീഡിയോ:

We use cookies to give you the best possible experience. Learn more