| Friday, 23rd July 2021, 4:38 pm

പഴയ കളിക്കാരനായി ' അടിച്ചുതെറിപ്പിച്ച്' അധ്യക്ഷസ്ഥാനത്തേക്ക്; സോഷ്യല്‍ മീഡിയയില്‍ വൈറലായി സിദ്ദുവിന്റെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദു.

ഇപ്പോള്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പ്രസംഗിക്കാന്‍ പോകുന്ന സിദ്ദുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബാറ്റ് ചെയ്യുന്നതായി അഭിനയിച്ചുകൊണ്ടാണ് സിദ്ദു പ്രസംഗിക്കാന്‍ എഴുന്നേറ്റുപോകുന്നത്. വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ സിദ്ദുവിനെ സ്വീകരിച്ചത്.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.

അമരീന്ദറും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് പഞ്ചാബ് പി.സി.സി. അധ്യക്ഷനായി സിദ്ദുവിനെ ഉന്നത നേതൃത്വം നിയമിച്ചത്.

സോണിയാ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുമെന്ന് പറഞ്ഞെങ്കിലും സിദ്ദു പരസ്യമായി മാപ്പു പറയണമെന്ന നിലപാടാണ് അമരീന്ദര്‍ എടുത്തത്. ഇത് കഴിയില്ലെന്ന് സിദ്ദു പക്ഷം പറഞ്ഞിരുന്നു.

സിദ്ദുവല്ല പകരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് തന്റെ അഹംഭാവം കളഞ്ഞ് ജനങ്ങളോട് മാപ്പ് പറയേണ്ടതെന്ന് സിദ്ദു ക്യാംപ് പറഞ്ഞു.

സിദ്ദു ഇപ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനാണെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നുമാണ് സിദ്ദുവിന്റെ പക്ഷത്തുള്ള എം.എല്‍.എമാരുടെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Watch: Navjot Sidhu, At His Inauguration, Signals Arrival With This Shot

We use cookies to give you the best possible experience. Learn more