ന്യൂദല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനിടയിലേക്ക് തോക്കുമായി യുവാവ് കടന്നുവന്നു. തിങ്കളാഴ്ചയാണ് പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് രണ്ട് പേര്‍ കടന്നുവന്നത്. അതില്‍ ഒരാളുടെ കയ്യില്‍ തോക്കുണ്ടായിരുന്നു.
പ്രതിഷേധം നടത്തുന്നവരെ ശല്യപ്പെടുത്തുകയും പ്രതിഷേധക്കാരോട് ഷഹീന്‍ ബാഗ് വിട്ട് പോകണമെന്നും തോക്കുമായി എത്തിയവര്‍ ആവശ്യപ്പെട്ടു.
തോക്കുമായി എത്തിയവരെ പ്രതിഷേധക്കാര്‍ പിടികൂടി മടക്കി അയയ്ക്കുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ യുവാവിന്റെ കയ്യില്‍ നിന്നും തോക്ക് പിടിച്ചു വാങ്ങുകയും യുവാവിനെ അക്രമിക്കുകയും ചെയ്തു. യുവാവിനെ പിടികൂടുന്നതിന്റെയും മടക്കിയയക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#WATCH A person who had gone to Shaheen Bagh to talk to protestors brandished a licensed pistol at the protest site, today. More details awaited. (Source – Delhi Police) pic.twitter.com/kHFbUnt8KG
ഷഹീന്‍ബാഗിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ സംഭവം ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു.
തോക്ക് കണ്ടാല്‍ ലൈസന്‍സുള്ളതായി തോന്നുന്നുവെന്നാണ് ദല്‍ഹി പൊലീസ് പറഞ്ഞത്. ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിരവധി ആളുകളാണ് സമരം ചെയ്യുന്നത്.
#SOSShaheenBagh
An official and urgent appeal from Shaheen Bagh: armed anti-social elements have entered the protest area. We fear that more right-wing groups could enter and launch an attack. We appeal to all to join the protest, strengthen our numbers and prevent any violence.