| Thursday, 21st September 2017, 10:34 pm

'ചരിത്രം കുറിച്ച് ചൈനമാന്‍'; 26 വര്‍ഷത്തിന് ശേഷം ഏകദിനത്തില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം; കുല്‍ദീപിന്റെ ഹാട്രിക്ക് പ്രകടനം കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ചൈനാമാന്‍ കുല്‍ദീപ് യാദവ്. മത്സരശേഷം പ്രെസന്റേഷനില്‍ അവതാരകനായ സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞതു പോലെ ഇത്ര മനോഹരമായ ഹാട്രിക്ക് ഈയ്യടുത്ത കാലത്തൊന്നും ക്രിക്കറ്റ് ലോകം കണ്ടു കാണില്ല. ഓസീസിന്റെ നട്ടെല്ല് തകര്‍ത്താണ് കുല്‍ദീപ് ചരിത്ര ഹാട്രിക്ക് നേടിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാത്യു വേഡ് (2) ആഷ്ടണ്‍ ആഗര്‍, പാറ്റ് കമ്മിന്‍സ് എന്നിവരെയാണ് കുല്‍ദീപ് തുടരെത്തുടരെ പറഞ്ഞയച്ചത്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഹാട്രിക് കരസ്ഥമാക്കുന്ന മൂന്നാമത് ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് കുല്‍ദീപ് യാദവ്. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ചേതന്‍ ശര്‍മയും ആദ്യ ലോകകപ്പ് നേടിത്തന്ന ടീമിന്റെ നായകന്‍ കപില്‍ ദേവുമാണ് മുമ്പ് ഹാട്രിക്ക് നേടിയിട്ടുളളത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 252 റണ്‍സെടുത്തിരുന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 202 റണ്‍സിന് ഓള്‍ ഔട്ടാവുകായായിരുന്നു. നേരത്തെ പത്ത് റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.


Also Read:  ബൗളറുടെ നീല ടൗവ്വല്‍ ബൗണ്ടറി പാഴാക്കി; കുപിതനായി വിരാട്, വീഡിയോ കാണാം


ഡേവിഡ് വാര്‍ണര്‍, ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു തുടക്കത്തില്‍ ത്ന്നെ നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിനാണ് രണ്ടു വിക്കറ്റുകളും. പിന്നാലെ വന്നവരെല്ലാം നിലയുറപ്പിക്കും മുമ്പ് കൂടാരമണയുകയായിരുന്നു.

നേരത്തെ 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്കു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അജിന്‍ക്യ രഹാനെയുടെ 55 റണ്‍സ് ഇന്നിങ്‌സും ഇന്ത്യയ്ക്കു നിര്‍ണായകമായി. ഓസ്‌ട്രേലിയന്‍ നിരയില്‍ നതാന്‍ കോള്‍ട്ടര്‍ നീലും കെയ്ന്‍ റിച്ചാര്‍ഡണും മൂന്നു വിക്കറ്റു വീതം നേടിയപ്പോള്‍ പാറ്റ് കുമ്മിന്‍സും ആഷ്ടണ്‍ അഗറും ഓരോ വിക്കറ്റുകള്‍ വീതം നേടി.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more