ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ അലിഗഡ് മുസ്‌ലീം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളില്‍ നിന്നും പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകയെ തടഞ്ഞ് ഒരുകൂട്ടം വരുന്ന വിദ്യാര്‍ത്ഥികള്‍.
ഇന്ത്യാടുഡെ റിപ്പോര്‍ട്ടര്‍ ഇല്‍മ ഹസ്സനേയും ക്യാമറമാന് നേരെയുമാണ് കയ്യേറ്റശ്രമമുണ്ടായത്. ചാനലില്‍ ലൈവായി മുസ്‌ലീം സ്ത്രീകളുടെ പ്രതികരണം നല്‍കിക്കൊണ്ടിരിക്കെയാണ് ഒരു സംഘം വരുന്ന വിദ്യാര്‍ത്ഥികള്‍ എത്തി മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു തുടങ്ങിയത്.
Dont Miss ഇത് മോദി സര്‍ക്കാരാണ് രാജീവ് ഗാന്ധി സര്‍ക്കാരല്ല; മുത്തലാഖ് വിധിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മന്ത്രി രവിശങ്കര്‍ പ്രസാദ്
യൂണിവേഴ്‌സിറ്റിക്കകത്ത് നിന്നും ഇത്തരം ചിത്രീകരണങ്ങള്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു ഇവര്‍ മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്തത്. എന്നാല്‍ യൂണിവേഴ്‌സിറ്റിക്ക് അകത്ത് നിന്ന് ഷൂട്ട് ചെയ്യാന്‍ അനുമതിയുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ഇവരോട് പറഞ്ഞെങ്കിലും തങ്ങള്‍ ഇതിന് സമ്മതിക്കില്ലെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ പൊലീസിനെ വിളിക്കാമെന്നുമായിരുന്നു ഇവരുടെ പ്രതികരണം.
എന്നാല്‍ ഇവരുടെ മുഖം ചാനലില്‍ കാണുമെന്നാണ് നിങ്ങള്‍ ഭയക്കുന്നതെങ്കില്‍ നേരത്തെ തന്നെ അത് ലൈവായി ചാനലില് എത്തിക്കഴിഞ്ഞെന്ന് ഇല്‍മ പറഞ്ഞു. എന്നാല്‍ എന്തുവന്നാലും ഷൂട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ചിത്രീകരണം തടസ്സപ്പെടുത്തിക്കൊണ്ട് ക്യാമറ മറഞ്ഞുകൊണ്ട് നിരവധി പേര്‍ നില്‍ക്കുകയായിരുന്നു. ഇല്‍മയെ കയ്യേറ്റം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
India Today reporter, @ilmahasan heckled at Aligarh Muslim University.
For more: https://t.co/NounxnP7mg#ITVideo pic.twitter.com/xeYpmC9VaD— India Today (@IndiaToday) August 22, 2017
വിഷയത്തില്‍ ഇല്‍മ ഹസ്സന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇല്‍മയെ പിന്തുണച്ച് കൊണ്ട് നിരവധി പേര്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. ഇത്തരം ഗുണ്ടകളുടെ ഭീഷണി വകവെക്കേണ്ടതില്ലെന്നും നിങ്ങള്‍ ധൈര്യമായി മുന്നോട്ടുപോകണണെന്നും ട്വിറ്ററിലൂടെ ചിലര്‍ ആവശ്യപ്പെട്ടു