അബുദാബി: ഐ.പി.എല്ലില്‍ ടീം വ്യത്യാസമില്ലാതെ ഏവരും ഇഷ്ടപ്പെടുന്ന താരമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സ്. ഐ.പി.എല്ലില്‍ മികച്ച റെക്കോഡുള്ള താരം പക്ഷെ ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തി.
ജസ്പ്രീത് ബുംറയെ സിക്‌സ് അടിച്ച് തുടങ്ങിയെങ്കിലും എബി ബുംറയ്ക്ക് മുന്നില്‍ തന്നെ കീഴടങ്ങി. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ 11 റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്.
ഡിവില്ലിയേഴ്‌സിന്റെ പുറത്താകല്‍ ആരാധകര്‍ക്കൊപ്പം ഗാലറിയിലുണ്ടായിരുന്ന മകനേയും നിരാശപ്പെടുത്തി. ഡിവില്ലിയേഴ്‌സ് പുറത്തായതോടെ നിരാശയില്‍ സമീപത്തുണ്ടായിരുന്ന കസേരയില്‍ അടിക്കുകയായിരുന്നു മകന്‍.
എന്നാല്‍ കൈ വേദനിച്ചതോടെ ഉടന്‍ തന്നെ കൈ വലിക്കുന്നതും അമ്മ ഡാനിയേല ആശ്വസിപ്പിക്കുന്നതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
179 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നായി 5079 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ പേരില്‍ 3 സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയുമുണ്ട്.
Abraham de Villiers is every RCBians mood. #MIvsRCB #IPL2O21 pic.twitter.com/rhtyC2cXqK
— sɪᴅᴅʜᴀƦᴛʜ (@sojaoSid) September 26, 2021
ഈ സീസണില്‍ ഇതുവരെ 10 മത്സരങ്ങളില്‍ 230 റണ്‍സ് നേടിയിട്ടുണ്ട്.
When Daddy came from market and forgot to bring chocolate for me…. pic.twitter.com/ggX2etpACx
— MEME_KUDI (@Meme_Kudi) September 26, 2021
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Watch: AB de Villiers’ Son Punched The Front Seat With Disappointment After Former’s Dismissal