ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഒരേ പൊസിഷന് വേണ്ടി താരങ്ങള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്. ടോപ് ഓര്‍ഡര്‍ മുതല്‍ ലോവര്‍ ഓര്‍ഡറില്‍ വരെ ഒരുപാട് താരങ്ങള്‍ ടീമിലിടം നേടാനായി മത്സരിക്കുന്നുണ്ട്.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ഇന്ത്യ. ബാറ്റിങ് പൊസിഷനില്‍ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തുന്നത്. വിരാട് കോഹ്‌ലി വിശ്രമിക്കുന്ന പരമ്പരയില്‍ മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരാണ് കളിച്ചത്. എന്നാല്‍ മത്സരത്തില്‍ അദ്ദേഹത്തിന് വലിയ ഇംപാക്റ്റുണ്ടാക്കാന്‍ സാധിച്ചില്ലായിരുന്നു.
ഫോമൗട്ടിലുള്ള വിരാടിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തേണ്ട എന്ന് വാദിക്കുന്ന ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ അദ്ദേഹത്തിനെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍.
ലോകകപ്പില്‍ വിരാട് തന്നെ മൂന്നാം നമ്പറില്‍ തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. എത്രയൊക്കെ ഔട്ട് ഓഫ് ഫോമായാലും ചെറിയ ടച്ച് കിട്ടിയാല്‍ അദ്ദേഹം ഒരുപാട് ഇംപാക്റ്റ് ഉണ്ടാക്കുമെന്നത് വാസ്തവമാണ്.
വിരാട് മൂന്നാം നമ്പറില്‍ തുടരുമെന്നും രോഹിത്തിന്റെ കൂടെ കെ.എല്‍.രാഹുല്‍ ഓപ്പണിങ് ഇറങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘വിരാട് ടീമിലെ തന്റെ മൂന്നാം സ്ഥാനത്ത് തുടരും. കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ് ഓപ്പണ്‍ ചെയ്യുക. ഇന്ത്യ ഇപ്പോള്‍ കാണിക്കുന്ന ആഗ്രസീവ് സമീപനം നല്ലതാണെന്ന് എനിക്ക് തോന്നുന്നു. ഐ.സി.സി ടി20 ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ ഇതിലൂടെ വര്‍ധിക്കുന്നുണ്ട്,’ വസീം പറഞ്ഞു.
മൂന്നാം നമ്പറില്‍ വിരാട് എത്തിയാല്‍ ലോകകപ്പില്‍ ഇടം നേടാന്‍ മത്സരിക്കുന്ന ഒരുപാട് താരങ്ങളുടെ സ്വപ്നം പൊലിയും. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നീ താരങ്ങള്‍ക്കാണ് പ്രധാനമായും പണികിട്ടുക.