ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ നടക്കുന്ന ഏകദിന പരമ്പര 1-1 എന്ന നിലയിലാണ്. ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ ഇന്ത്യ വിജയിച്ചിരുന്നു.
നിലവിലെ ഏറ്റവും മികച്ച ടീമുകളായ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആവേശകരമായ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് മികച്ച തിരിച്ചുവരവ് നടത്തി.
കഴിഞ്ഞ മാസം ഇന്ത്യയും ദക്ഷിണാഫ്രിക്കയും അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കളിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ഇപ്പോള്‍ ഇംഗ്ലണ്ടിലുണ്ട്. 19ാം തീയതിയാണ് ഇംഗ്ലണ്ടും ദക്ഷിണാഫിക്കയും തമ്മിലുള്ള പരമ്പര ആരംഭിക്കുന്നത്.
അതേസമയം, മൂന്ന് രാജ്യങ്ങളും ഇംഗ്ലണ്ടില്‍ ഒരു ത്രിരാഷ്ട്ര പരമ്പര കളിക്കണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വസീം ജാഫര്‍ പറയുന്നു. ആരാധകരും ത്രിരാഷ്ട്ര പരമ്പരയെ കൂടുതല്‍ അനുകൂലിക്കുന്നുണ്ടെന്ന് അദ്ദേഹം കണക്കാക്കുന്നു. ഈയിടെയായി ത്രിരാഷ്ട്ര പരമ്പരകള്‍ അപൂര്‍വമാണ്.
‘ദക്ഷിണാഫ്രിക്ക ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. ജൂലൈ 19നാണ് അവരുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ജൂലൈ 17ന് അവസാനിക്കും. ഇതൊരു മികച്ച ട്രൈ സീരീസ് ആയിരുന്നേനെ എന്ന് ഞാന്‍ കരുതുന്നു. ആരാധകര്‍ക്കും അത് മികച്ചതാകുമായിരുന്നു. ത്രിരാഷ്ട്ര പരമ്പരകള്‍ ബൈലാറ്ററല്‍ പരമ്പരകളേക്കാള്‍ മികച്ചതായിരിക്കും,” വസീം ജാഫര്‍ ട്വീറ്റ് ചെയ്തു.
2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും പങ്കെടുത്തിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയത് ഇംഗ്ലണ്ട് വെറും 110 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ക്കുകയായിരുന്നു.
247 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യം 146 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
Content Highlights: Wasim Jaffer says tri series would’ve been better between India, England and South Africa