തന്റെ ജനറേഷനിലെ മറ്റ് താരങ്ങളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. താരത്തിന്റെ രസകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ക്രിക്കറ്റ് ലോകത്ത് എന്നും ചര്‍ച്ചയായിട്ടുണ്ട്.
ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ടെസ്റ്റില്‍ വിരാടിന്റെ തിരിച്ചു വരവും, മായങ്ക് അഗര്‍വാളിനെ ടീമിലെടുത്തതിലുള്ള സന്തോഷവും മീമുകളായും ട്രോളുകളായും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ, ടി-20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററായ ക്രിസ് ഗെയ്‌ലിനെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ അത് എപ്രകാരമായിരിക്കുമെന്നുള്ള ആരാധകന്റെ ചോദ്യത്തിനുള്ള വസീമിന്റെ മറുപടിയാണ് ചര്‍ച്ചയാവുന്നത്.
‘ഗെയ്‌ലിനെ ടി-20യില്‍ ബാറ്റ് ചെയ്യാന്‍ പഠിപ്പിക്കാന്‍ എന്റെ ആവശ്യമില്ല. അദ്ദേഹം അസാമാന്യനായ ഒരു ക്രിക്കറ്ററാണ്. എന്നെക്കൊണ്ട് ആകെ പറ്റുക ഗെയ്‌ലിനെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കുക എന്നതാണ്.
അതിന് വേണ്ടി അദ്ദേഹത്തെക്കൊണ്ട് ഹിന്ദിയടക്കമുള്ള ഇന്ത്യന്‍ സിനിമകള്‍ കാണിക്കണം. എന്നാല്‍ അദ്ദേഹത്തിന് രസകരമായ ട്രോളുകളും മീമുകളും ഉണ്ടാക്കാന്‍ സാധിക്കും,’ വസീം ജാഫര്‍ പറയുന്നു.
അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിംഗ് ശൈലി കാരണമാണ് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ യൂണിവേഴ്‌സല്‍ ബോസ് എന്ന് വിളിക്കുന്നത്. സി.പി.എല്ലില്‍ സെന്റ് കീറ്റ്‌സ് ആന്റ് നെവിസിന്റെ താരമായ ഗെയ്ല്‍ ഇത്തവണത്തെ സീസണില്‍ ടീമിനെ കിരീടവും ചൂടിച്ചിരുന്നു.