ഇന്ത്യ-പാക് പ്രശ്‌നം പരിഹരിക്കാന്‍ സച്ചിന് സാധിക്കും : വസിം അക്രം
DSport
ഇന്ത്യ-പാക് പ്രശ്‌നം പരിഹരിക്കാന്‍ സച്ചിന് സാധിക്കും : വസിം അക്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2013, 10:17 am

ലണ്ടന്‍: അയല്‍രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനുമിടയ്ക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുന്‍കൈയ്യെടുക്കണമെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ വസീം അക്രം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദവും സമാധാനവും ഉണ്ടാക്കാന്‍ സച്ചിനെപ്പോലെ ഒരാള്‍ ഉണ്ടായേ തീരൂ എന്നും അക്രം പറയുന്നു. []

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സച്ചിന് സാധിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മികച്ചതാകേണ്ടതുണ്ട്. ഇന്ന് 40 ാം പിറന്നാള്‍ ആഘോഷിക്കുന്ന സച്ചിനോട് തനിയ്ക്ക് ഇക്കാര്യമാണ് ആവശ്യപ്പെടാനുള്ളതെന്നും അക്രം പറഞ്ഞു.

സച്ചിനെ ഒരു ക്രിക്കറ്റിലെ ഒരു ബിംബമായാണ് പാക്കിസ്ഥാന്‍ ജനത കാണുന്നത്. ക്രിക്കറ്റിലെ ഇതിഹാസമാണ് സച്ചിനെന്ന് അവിടുത്തെ ഓരോ ആളുകളും വിശ്വസിക്കുന്നു.

ഇന്ത്യയ്ക്ക് വേണ്ടിയാണ് സച്ചിന്‍ കളിക്കുന്നതെങ്കിലും അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനമാണ് പാക്കിസ്ഥാന്‍ ജനതയ്ക്ക്. അതുകൊണ്ട് തന്നെ അദ്ദേഹമാണ് യഥാര്‍ത്ഥ അംബാസിഡര്‍- അക്രം പറഞ്ഞു.

മിതഭാഷിണിയായ സച്ചിന്‍ അവര്‍ക്ക് മുന്നില്‍ ഒരു സൂപ്പര്‍ താരമാണ്. സച്ചിന് ഒരുപക്ഷേ അദ്ദേഹത്തെ അങ്ങനെ തോന്നിക്കാണില്ല. എന്നാല്‍ അദ്ദേഹമാണ് യഥാര്‍ത്ഥ റോള്‍ മോഡല്‍.

അതുകൊണ്ട് തന്നെ സച്ചിന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദം മെച്ചപ്പെടുത്താന്‍ സാധിക്കും. അതിന് സച്ചിനെ അംബാസിഡറാക്കേണ്ടതുണ്ട്.